കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ നാല്‌ ഘട്ടങ്ങളിലായി; മൂന്ന്‌ മുറികളുള്ള വാക്‌സിന്‍ കേന്ദ്രങ്ങള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഇന്ത്യന്‍ ഡ്രഗ്‌ റഗുലേറ്റേഴ്‌സ്‌ രണ്ട്‌ കൊവിഡ്‌ വാക്‌സിനുകള്‍ക്ക്‌ അടിയന്താരാനുമതി നല്‍കിക്കഴിഞ്ഞു. സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഓക്‌സോഫോര്‍ഡ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച കോവിഷീല്‍ഡ്‌. ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിനുമാണ്‌ ഇന്ത്യയില്‍ അടിയന്താരാനുമതി ലഭിച്ചിരിക്കുന്നത്‌.
നേരത്തെ യുകെ അടിയന്തരാനുമതി നല്‍കിയ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ കൊവിഡിനെതിരെ 70 ശതമാനം പ്രതിരോധ ശേഷി കാണിക്കുന്നുണ്ടെന്നും ഭാരത്‌ ബയോടെക്കിന്റെ കൊവിഡ്‌ വാക്‌സിന്‍ സുരക്ഷിതവും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്ന്‌ ഇന്ത്യന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ വിജി സോമനി പറഞ്ഞു.

ആര്‍ക്കാണ്‌ വാക്‌സിന്‍ ആദ്യം ലഭിക്കുക?

ആര്‍ക്കാണ്‌ വാക്‌സിന്‍ ആദ്യം ലഭിക്കുക?

രാജ്യത്ത്‌ ആദ്യം കോവിഡ്‌ വാക്‌സിന്‍ ലഭ്യമാവുക ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിനേഷന്‍ ലഭ്യമാക്കും. രണ്ടാമത്തെ പരിഗണന കൊവിഡ്‌ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ്‌. കേന്ദ്ര സംസ്ഥാന പൊലീസ്‌ വിഭാഗങ്ങള്‍, സുരക്ഷാ സേന, മുനിസിപ്പല്‍ വര്‍ക്കേഴ്‌സ്‌ എന്നിവര്‍ക്ക്‌ ലഭ്യമാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശേഷം രാജ്യത്തെ 60 വയസിന്‌ മുകളിലുള്ളവര്‍ക്കും 50നും 60നും ഇടയില്‍ പ്രയമുള്ളവര്‍ക്കുമാണ്‌ വാക്‌സിനേഷന്‍ നല്‍കുക. നാലാമത്തെ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്‌ കുടുതല്‍ കൊവിഡ്‌ ബാധിത മേഖലകളിലാകും വാക്‌സിനേഷന്‍ നല്‍കുക. ആദ്യ നാല്‌ ഘട്ടങ്ങള്‍ പൂര്‍ത്തികരിച്ചതിന്‌ ശേഷം വാക്‌സിന്റെ ലഭ്യതയും കൊവിഡ്‌ മഹാമാരിയുടെ അവസഥയും വിലയിരുത്തി മാത്രമേ അടുത്ത ഘട്ട വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു.

വാക്‌സിനുവണ്ടി എങ്ങനെയാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌?

വാക്‌സിനുവണ്ടി എങ്ങനെയാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌?

ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗിച്ച്‌ എല്ലാവര്‍ക്കും സ്വയം വാക്‌സിനേഷനു വേണ്ടി രജിസറ്റര്‍ ചെയ്യാം. CoWIN എന്ന വെബിസൈറ്റുവഴിയാണ്‌ രജിസ്‌ട്രേഷന്‍. തിരിച്ചറിയല്‍ കാര്‍ഡോ, ആധാര്‍ കോര്‍ഡോ ഏതെങ്കിലും ഒന്ന്‌ രജ്‌സ്‌ട്രേഷന്റെ സമയത്ത്‌ അപ്‌ലോഡ്‌ ചെയ്യണം. ഒരുവട്ടം രജിസറ്റര്‍ ചെയ്‌ത്‌ കഴിഞ്ഞാല്‍ വാക്‌സിനേഷനുള്ള സമയവും തിയതിയും ലഭിക്കും. രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തുകള്‍ക്കായിരിക്കും. നേരത്തെ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ രജിസട്രേഷന്‍ ലഭ്യമാകു. സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല.

എവിടെനിന്നാണ്‌ വാക്‌സിന്‍ ലഭിക്കുന്നത്‌?

എവിടെനിന്നാണ്‌ വാക്‌സിന്‍ ലഭിക്കുന്നത്‌?

പ്രദേശങ്ങളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന്‌ ഇടങ്ങളിലായാണ്‌ വാക്‌സിനേഷന്‍ നടത്തുക. ആദ്യത്തേത്‌ പ്രദേശത്തെ സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ ഉപയോഗിച്ചാകും നല്‍കുക. രണ്ടാമത്തെ സമവിധാനം ഒരുക്കുക സ്‌കൂളുകളിലും കമ്യൂണിറ്റി ഹാളുകളിലുമായിരിക്കും. ആളുകള്‍ക്കെത്തിപ്പെടാന്‍ സാധിക്കാത്ത ഉള്‍ ഗ്രാമങ്ങളിലും, അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളിലും പ്രത്യേക മൊബൈല്‍ ടീമിനെ വാക്‌സിനേഷനായി നിയോഗിക്കും

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണം

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണം

മൂന്ന്‌ മുറികളടങ്ങുന്നതാണ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ആദ്യത്തെ മുറി വാക്‌സിനേഷനായി എത്തുന്ന ആള്‍ക്ക്‌ വിശ്രമിക്കനുള്ള റൂമായിരിക്കും, രണ്ടാമത്തെ റൂമിലായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. വാക്‌സിനേഷന്‌ ശേഷം 30 മിനിറ്റ്‌ നിരീക്ഷണത്തിനായി മൂന്നാമത്തെ റൂം ഉപയോഗിക്കും.
ആരാണ്‌ വാക്‌സിന്‍ നല്‍കുന്നത്‌?

ആരാണ്‌ വാക്‌സിന്‍ നല്‍കുന്നത്‌?

അഞ്ച്‌ പേരടങ്ങുന്ന ഒരു സംഘം ആണ്‌ വാക്‌സിനേഷനായി ഒരോ കേന്ദ്രങ്ങളില്‍ ഉണ്ടാകുക. ഒന്നാമത്തെ ഓഫീസര്‍ കൊവിഡ്‌ രജിസ്‌ട്രേഷന്‍ പരിശോധിക്കും. രണ്ടാമത്തെ ഓഫീസര്‍ ആയിരിക്കും വരുന്ന ആളുടെ വാക്‌സിനേഷന്‍ യോഗ്യത ഉറപ്പുവരുത്തുക. മൂന്നാമത്തെ ഓഫീസര്‍ ആണ്‌ കൊവിഡ്‌ വാക്‌സിന്‍ നല്‍കുക. നാലാമത്തെ ഓഫീസര്‍ വാകിന്‌ഷന്‍ ഒഫീസറും, അഞ്ചാമത്തെ ഒഫീസര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ജനത്തിരക്കും വാക്‌സിനേഷനും ശേഷം 30 മിനിറ്റ്‌ നിരീക്ഷണത്തിലിക്കുന്ന ആളുടെ കാര്യവും ശ്രദ്ധിക്കണം

English summary
whatis the procedure about covid vaccination ; detailed summery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X