• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പേടിച്ചത് നടന്നു: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം, അഡ്മിന്‍ അകത്തായി!

  • By Muralidharan

മുംബൈ: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തിപരമോ അശ്ലീലമോ ആയ കാര്യങ്ങള്‍ പറയുകയോ വീഡിയോ പോസ്റ്റ് ചെയ്യുകയോ ഉണ്ടായാല്‍ ഗ്രൂപ്പ് അഡ്മിന്‍ കുടുങ്ങും എന്ന ഒരു സന്ദേശം ഓണ്‍ലൈനില്‍ പരക്കുന്നുണ്ടായിരുന്നു. ഒരുപാട് വാട്്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പലരും ഈ ഓഡിയോ സന്ദേശം ഷെയര്‍ ചെയ്തു. സന്ദേശം കിട്ടിയ ഉടനേ, ഗ്രൂപ്പിലെ എല്ലാവരേയും അഡ്മിനാക്കിയ ചില അഡ്മിന്‍ വിരുതന്മാരും വാട്‌സ് ആപ്പിലുണ്ട്.

എന്തായാലും താക്കീത് വെറുതെയായിരുന്നില്ല. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് വാട്്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലില കമന്റും വീഡിയോയും പോസ്റ്റ് ചെയ്തതിന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഗ്രൂപ്പ് അഡ്മിനാണ് അറസ്റ്റിലായത്. മറാത്താവാഡയിലെ ചാകുല്‍ ടെഹ്‌സീലില്‍ നാല് പേരെയാണ് പോലീസ് അറസ്റ്റിലായത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനൊപ്പം മറ്റ് മൂന്ന് ഗ്രൂപ്പ് മെമ്പര്‍മാരും പിടിയിലായി.

ശിവാജി ബാര്‍ചെ, രാജ്കുമാര്‍ തെലാങ്കെ, അമോല്‍ സോമവാന്‍ഷി, മനോജ് ലവ്‌റാലെ എന്നിവരാണ് പിടിയിലായത് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. അശ്ലീല പരാമര്‍ശങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഐടി ആക്ട് 2000, ഐ പി സി 153, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കും.

English summary
WhatsApp group admin arrested for objectionable content in Latur district, Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more