ഒരു വാട്ട്‌സപ്പ് മെസേജ് മതി ജീവിതം മാറിമറിയാന്‍
ഹൈദരാബാദ് : ഒരു മെസേജിന് ജീവിതം തന്നെ മാറ്റി മറിക്കാന്‍ കഴിഞ്ഞേക്കും എന്നല്ല കഴിയും എന്നതാണ് വാസ്തവം. തന്റെ സമ്മതമില്ലാതെ വിവാഹത്തിന് മാതാപിതാക്കള്‍ ശ്രമിക്കുന്ന എന്ന് 15 കാരിയുടെ വാട്‌സ് ആപ്പ് സന്ദേശം. ഈ സന്ദേശം കാരണം വിവാഹം മുടങ്ങുകയും ചെയ്തു.
മാതാപിതാക്കള്‍ തന്റെ സമ്മതമില്ലാതെ വിവാഹം നടത്താന്‍ ശ്രമിക്കുന്നുവെന്ന പെണ്‍കുട്ടി തയ്യാറാക്കിയ പരാതിയുടെ പകര്‍പ്പ് വാട്‌സ് ആപ്പിലൂടെ ഹൈദരാബാദിലെ എല്‍.ബി നഗര്‍ ഡിവിഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വേണുഗോപാല്‍ റാവുവിന് ലഭിക്കുന്നതോടെയാണ് സംഭവത്തിന്റെ ട്വിസ്‌ററ്.

സംഭവം നടന്നത് തെലങ്കാനയിലെ സരൂര്‍ നഗറിലാണ് . 15 കാരി ഗീത എന്ന പെണ്‍കുട്ടിയേയാണ് മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചയക്കാന്‍ ശ്രമിച്ചത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും തനിക്ക് തുടര്‍ന്നും പഠിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
എ.സി.പി വേണുഗോപാല്‍ റാവുവിന് വാട്ട്‌സ് ആപ്പ് സന്ദശം ലഭിച്ചത് ഞായറാഴ്ചയാണ് . തുടര്‍ന്ന് എസ്.ഐയേയും സംഘത്തേയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു. പോലീസുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവാഹം വേണ്ടെന്നു വെയ്ക്കുകയായിരുന്നു.












Click it and Unblock the Notifications