ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍; ഇന്ന് മുതല്‍ വില കൂടുന്നത് ഇവക്ക്, അവശ്യമരുന്നുകളും പൊള്ളും
ന്യൂഡല്‍ഹി/ തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതോടെ രാജ്യത്തേയും സംസ്ഥാനത്തേയും പല സേവനങ്ങളുടേയും ഫീസിലും ചിലയിനങ്ങളുടെ വിലയിലും മാറ്റം വന്നിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും ഇന്ന് മുതല്‍ നടപ്പാക്കി തുടങ്ങും. പാരസെറ്റാമോള്‍, അസിത്രോമൈസിന്‍ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഇന്ന് മുതല്‍ വര്‍ധിക്കും.
ഏപ്രില്‍ 1 മുതല്‍ വിലയില്‍ 12 ശതമാനം വര്‍ധനവാണ് മരുന്ന് വിലയില്‍ ഉണ്ടാകുക. എക്കാലത്തേയും വലിയ വില വര്‍ധവനവാണ് ഇത്. മാര്‍ച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല. അവശ്യമരുന്നുകളുടെ 1,000-ലധികം ഫോര്‍മുലേഷനുകളിലും 384 മരുന്നുകളിലും വില വര്‍ധനവ് പ്രകടനമാകും.

2023 ജനുവരി മുതല്‍ ഈ വര്‍ഷം വരെ 12.12 ശതമാനത്തിലെത്തിയ മൊത്തവില സൂചികയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതാണ് ഈ വര്‍ധനവിന് പ്രാഥമികമായ കാരണം. മരുന്നുവിലയിലെ ഈ കുതിച്ചുചാട്ടം ജനങ്ങളുടെ ബജറ്റില്‍ കാര്യമായ സ്വാധീനം ചെലുത്തും എന്നുറപ്പാണ്. അതേസമയം സംസ്ഥാനത്തെ വിവിധ സേവനങ്ങള്‍ക്കും വില കൂടും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന് വരെ വിലക്കയറ്റമായിരുന്നു. എന്നാല്‍ ഇത്തവണ അത്രയും ഭാരം സാധാരണക്കാരന് ഉണ്ടാകില്ല. കെ എസ് ഇ ബിയുടെ ഡ്യൂട്ടി യൂണിറ്റ് വര്‍ധിക്കുമെങ്കിലും വൈദ്യുതി നിരക്കില്‍ ബാധിക്കില്ല.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വില കൂടുന്നവ
കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവേറും. ചെക്ക് കേസിനുള്ള വ്യവഹാരത്തുക കൂടും. കുടുംബ കോടതികളിലെ ഫീസ് നിരക്കിലും വര്‍ധനയുണ്ടാകും. കെ എസ് ഇ ബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറില്‍ നിന്ന് പത്ത് പൈസയായി ഉയരും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും കെട്ടിട - പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും. റബറിന്റെ താങ്ങുവില 178 ല്‍ നിന്ന് 180 ആയി ഉയരും.
വില കൂടുന്ന മരുന്നുകള്‍
വേദന സംഹാരികള്‍: ഡിക്ലോഫെനാക്, ഇബുപ്രോഫെന്‍, മെഫെനാമിക് ആസിഡ്, പാരസെറ്റാമോള്‍, മോര്‍ഫിന്‍
ടിബി വിരുദ്ധ മരുന്നുകള്‍: അമികാസിന്‍, ബെഡാക്വിലിന്‍, ക്ലാരിത്രോമൈസിന്‍.
വിഷബാധയ്ക്കുള്ള മറുമരുന്നുകള്‍: ഡി-പെന്സിലാമൈന്, നലക്സോണ്, പാമ്പ് വിഷം ആന്റിസെറം
ആന്റിബയോട്ടിക്കുകള്‍: അമോക്സിസില്ലിന്‍, ആംപിസിലിന്, ബെന്സില്പെന്സിലിന്, സെഫാഡ്രോക്സില്‍, സെഫാസോലിന്, സെഫ്റ്റ്രിയാക്സോണ്‍
അനീമിയ മരുന്നുകള്‍: ഫോളിക് ആസിഡ്, അയണ്‍ സുക്രോസ്, ഹൈഡ്രോക്സോകോബാലമിന്
പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് ഡിമെന്‍ഷ്യ: ഫ്ലൂനാരിസൈന്, പ്രൊപ്രനോലോള്‍, ഡോനെപെസില്
എച്ച്ഐവി മാനേജ്മെന്റ് മരുന്നുകള്‍: അബാകാവിര്‍, ലാമിവുഡിന്‍, സിഡോവുഡിന്, എഫാവിറന്സ്, നെവിരാപൈന്‍, റാള്ടെഗ്രാവിര്, ഡോളൂറ്റെഗ്രാവിര്, റിട്ടോനാവിര്‍
ആന്റിഫംഗല്‍: ക്ലോട്രിമസോള്‍, ഫ്ലൂക്കോനാസോള്‍, മുപിറോസിന്‍, നിസ്റ്റാറ്റിന്‍, ടെര്‍ബിനാഫൈന്‍.
ഹൃദയ സംബന്ധമായ മരുന്നുകള്‍: ഡിലിറ്റാസെം, മെറ്റോപ്രോളോള്, ഡിഗോക്സിന്‍, വെരാപ്രാമില്, അംലോഡിപൈന്‍, റാമിപ്രില്‍, ടെല്മിസാര്ട്ടന് മുതലായവ.
മലേറിയ മരുന്നുകള്‍: ആര്ട്ടെസുനേറ്റ്, ആര്ട്ടെമെതര്, ക്ലോറോക്വിന്, ക്ലിന്‍ഡാമൈസിന്‍, ക്വിനൈന്‍, പ്രിമാക്വിന്‍.
കാന്‍സര്‍ ചികിത്സ മരുന്നുകള്‍: 5-ഫ്ലൂറൗറാസില്‍, ആക്റ്റിനോമൈസിന്‍ ഡി, ഓള്-ട്രാന്‍സ് റെറ്റിനോയിക് ആസിഡ്, ആര്‍സെനിക് ട്രയോക്സൈഡ്, കാല്‍സ്യം ഫോളിനേറ്റ്.
ആന്റിസെപ്റ്റിക്സും അണുനാശിനികളും: ക്ലോറോഹെക്സിഡിന്‍, എഥൈല്‍ ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, പോവിഡിന്‍ അയഡിന്‍, പൊട്ടാസ്യം പെര്മാങ്കനേറ്റ്.
കൊവിഡ് മാനേജ്മെന്റ് മരുന്നുകള്‍, ഡെര്‍മറ്റോളജിക്കല്‍ മരുന്നുകള്‍ പ്ലാസ്മയ്ക്ക് പകരമുള്ളവ, ആന്റിവൈറല്‍ മരുന്നുകളായ അസൈക്ലോവിര്‍, വാല്ഗന്സിക്ലോവിര് മുതലായവ. ഹാലോഥെയ്ന്, ഐസോഫ്ലൂറേന്‍, കെറ്റാമൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ജനറല്‍ അനസ്തെറ്റിക്സും ഓക്സിജന്‍ മരുന്നുകള്‍ എന്നിവക്കും വില കൂടും.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications