കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേംബ്രിഡ്ജ് അനലിറ്റിക്ക: ലിങ്ക്ഡ് ഇന്‍ പേജില്‍ പാര്‍ട്ടികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍!

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള ബന്ധം നിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ഉപയോഗപ്പെടുത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ അനലിറ്റിക്സ് കമ്പനിയുമായുള്ള ബന്ധം തള്ളിക്കളഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് വിപരീതമായ വിവരങ്ങളാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ പ്രതികരിച്ച ഐടി മന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ് ഡാറ്റാ അനലിറ്റിക്സ് കമ്പനി കേംബ്രി‍ഡ്ജുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദ് ആരോപിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാവ്‍ തിരഞ്ഞെടുപ്പിന് വേണ്ടി സോഷ്യല്‍ മീഡിയകളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ അംഗീകരിക്കാനാവില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിര‍ഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് കേംബ്രി‍ഡ്ജ് അനലിറ്റിക്കയെ ഉപയോഗപ്പെടുത്തിയെന്ന വാദം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു.

 കോണ്‍ഗ്രസും ബിജെപിയും ജനതാദളും പട്ടികയില്‍

കോണ്‍ഗ്രസും ബിജെപിയും ജനതാദളും പട്ടികയില്‍

ഡാറ്റാ അനലിറ്റിക്സ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം ഉപയോഗപ്പെടുത്തിയെന്ന വാദം തള്ളി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പതിപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് പാര്‍ട്ടികളുടെ വാദം ഖണ്ഡിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) എന്നീ പാര്‍ട്ടികള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാരാണെന്ന് ഒവ് ലെനോ ബിസിനസ് ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നു. ജനതാദള്‍ നേതാവ് അമരീഷ് ത്യാഗിയുടെ മകനാണ് ഒവെല്‍നോയുടെ നടത്തിപ്പ് ചുമതല. എസ് സിഐ ഇന്ത്യ, ലണ്ടനിലെ എസ് സിഎല്‍ ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒവെല്‍നോ എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃകമ്പനിയാണ് എസ് സിഎല്‍.

 ബിജെപിയ്ക്കും കോണ്‍ഗ്രസിനും വേണ്ടി

ബിജെപിയ്ക്കും കോണ്‍ഗ്രസിനും വേണ്ടി

2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ത്യാഗി എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ യൂത്ത് കോണ്‍ഗ്രസിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നതായി ത്യാഹി കൂട്ടിച്ചേര്‍ക്കുന്നു. 2010ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വെബ്സൈറ്റിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഉപഭോക്താവായ പാര്‍ട്ടി 90 ശതമാനം സീറ്റുകളും സ്വന്തമാക്കി വന്‍വിജയം നേടിയിരുന്നുവെന്നും കമ്പനി വെബ്സൈറ്റില്‍ പറയുന്നു. ജനതാദള്‍ യുണൈറ്റഡ‍്- ബിജെപി സഖ്യമാണ് ബീഹാറില്‍ വിജയിച്ച് അധികാരത്തിലെത്തിയത്. ബീഹാറില്‍ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കാനുള്ള നീക്കമാണ് കമ്പനി നടത്തിയിരുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.

ബിജെപിയ്ക്ക് വേണ്ടി ചുക്കാന്‍ പിടിച്ചു

ബിജെപിയ്ക്ക് വേണ്ടി ചുക്കാന്‍ പിടിച്ചു



ഒവ് ലെനോയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഹിമാന്‍ഷു ശര്‍മയുടെ ലിങ്ക്ഡ് ഇന്‍ പേജില്‍ ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന്റെ വിവരങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് വേണ്ടി നാല് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും ലിങ്ക്ഡ് ഇന്‍ പേജിലാണ് പരാമര്‍ശിക്കുന്നത്. 2013 മുതലാണ് ഹിമാന്‍ഷു ശര്‍മ ഒവ് ലെനോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഹരിയാണ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ദില്ലി എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ കേംബ്രിഡ‍്ജ് അനലിറ്റിക്ക സഹായിച്ചിട്ടുണ്ടെന്നും ലിങ്ക്ഡ് ഇന്‍ പേജില്‍ പറയുന്നു. എന്നാല്‍ ശര്‍മയുടെ പേജില്‍ നിന്ന് ബിജെപിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ബിസിനസ് ഇന്റലിജന്‍സ് റിസര്‍ച്ച് ആണെന്നും അന്വേഷിച്ച് സംഘടനകള്‍ക്കും വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് സര്‍വൈലന്‍സ് സര്‍വീസ് പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ഒവ് ലെനോ വ്യക്തമാക്കുന്നു.

 കേം ബ്രിഡ്ജ് അനലറ്റിക്ക പ്രതിസ്ഥാനത്ത്

കേം ബ്രിഡ്ജ് അനലറ്റിക്ക പ്രതിസ്ഥാനത്ത്

തിരഞ്ഞെടുപ്പുകളില്‍ പ്രത്യേക പാര്‍ട്ടികള്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കേം ബ്രിഡ്ജ് അനലറ്റിക്ക പ്രതിസ്ഥാനത്താണുള്ളത്. 2017ല്‍ നടന്ന അമേരിക്കന്‍ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ നീക്കങ്ങള്‍ നടത്തിയതും ഏറെ വിവാദമായിരുന്നു. അമേരിക്ക, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ കേംബ്രിഡ്ജ് അനലറ്റിക്ക സ്വാധീനിച്ചുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേംബ്രിഡ്ജ് ​അനലറ്റിക്ക സെക്സ്, വ്യാജ വാര്‍ത്തകള്‍, അശ്ലീല വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അമേരിക്കയില്‍ വിവരങ്ങള്‍ മോഷ്ടിക്കുന്ന വിഷയത്തില്‍ ആരോപണങ്ങള്‍ നേരിടുന്ന കേംബ്രിഡ്ജ് അനലറ്റിക്ക ഇന്ത്യയിലും ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിന് വേണ്ടി ഇടപെടല്‍ നടത്തുന്നത് ഈ കമ്പനിയാണെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി വ്യക്തമാക്കണമെന്നും രവിശങ്കര്‍പ്രസാദ് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിനും ഫേസ്ബുക്കിനുമെതിരെ ആഞ്ഞടിച്ച് ഐടി മന്ത്രി രംഗത്തെത്തുന്നത്.

 മാധ്യമ സ്വാതന്ത്ര്യത്തിനും പിന്തുണ!!

മാധ്യമ സ്വാതന്ത്ര്യത്തിനും പിന്തുണ!!

ഞങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നതിനെയും പിന്തുണയ്ക്കുന്നു. ഗൂഢമായതും സൂക്ഷ്മമായതുമായ സോഷ്യല്‍ മീഡിയ ഉപയോഗത്തെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കങ്ങളെയും അനുവദിച്ച് നല്‍കാനാവില്ലെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. മാധ്യമപ്രവര്‍ത്തകരോടാണ് ബിജെപി നേതാവും നിയമ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ രഹസ്യമായി ഉപയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തുന്നത്.

<strong>ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം.. എല്ലാവരുടേയും സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ന്നു!! ഡിലീറ്റ് ചെയ്തില്ലേങ്കില്‍!! അറിയാം എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന്</strong>ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം.. എല്ലാവരുടേയും സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ന്നു!! ഡിലീറ്റ് ചെയ്തില്ലേങ്കില്‍!! അറിയാം എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന്

<strong>ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ആത്മവിശ്വാസത്തില്‍ അമിത് ഷാ, യുപിയില്‍ സംഭവിച്ചത് ഏറ്റില്ല!! രാഹുലിനും വിമര്‍ശനം!</strong>ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ആത്മവിശ്വാസത്തില്‍ അമിത് ഷാ, യുപിയില്‍ സംഭവിച്ചത് ഏറ്റില്ല!! രാഹുലിനും വിമര്‍ശനം!

English summary
Both the Congress and the BJP may have been clients of the Indian affiliate of the disgraced London-based data analytics firm, Cambridge Analytica, electronic records and documents accessed by NDTV reveal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X