ബിജെപിയുടെ 'സസ്പെന്‍സ് പ്രകടന പത്രിക' നാളെ
ദില്ലി: ബിജെപി ഇതുവരെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്ന് എതിരാളികള്‍ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും അതിലുപരിയായി എന്തോ ഒരു 'മോഡി മാജിക് ' ഇതിനു പിന്നിലുണ്ടെന്ന് ചിന്തിക്കുന്നവരും ഏറെയുണ്ട്. ഒടുവില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിങ്കളാഴ്ച പ്രകടനപത്രിക പ്രസിദ്ധീകരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടിയാണ് പ്രകടന പത്രികയുടെ മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്തിയത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ളതാണെന്ന ബോധം ജനങ്ങളിലും രാഷ്ട്രീയനേതാക്കളിലും ഉണ്ടാക്കാന്‍ കെജ്രിവാളിനും സംഘത്തിനും സാധിച്ചു. പേരിന് ഒരു പ്രകടനപത്രികയുണ്ടാക്കാന്‍ ബിജെപിക്ക് അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. ഗ്രൂപ്പ് പോരിനുള്ള ലാഞ്ചന പോലുമില്ലാതെ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു.

ഒരു വര്‍ഷം മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച പാര്‍ട്ടിക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. വിവിധ കോണുകളില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സ്വാംശീകരിക്കുന്നതില്‍ വന്ന കാലതാമസമാണ് ബിജെപി കാരണമായി പറയുന്നത്. തിങ്കളാഴ്ച പ്രകടനപത്രിക പുറത്തിറങ്ങിയാല്‍ അത് താഴെക്കിടയിലുള്ള അണികളിലേക്ക് എങ്ങനെ അതിവേഗം എത്തിക്കും എന്നതിനെ കുറിച്ചാലോചിക്കുമ്പോഴാണ് സ്വാഭാവികമായ കാലതാമസമാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്ന്.
എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന, വിവാദമായേക്കാവുന്ന രണ്ടോ മൂന്നോ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഈ കാലതാമസം എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. കൂടുതല്‍ ചിന്തിക്കാനോ ചര്‍ച്ച നടത്താനോ സമയം നല്‍കാതെ വൈകാരികമായി വോട്ടുകള്‍ പിടിച്ചെടുക്കുകയെന്ന തന്ത്രം.
തിങ്കളാഴ്ച അസമിലെ അഞ്ചു മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലും മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ ഇറക്കാനായില്ലെങ്കില്‍ പിന്നെ 12ാം തിയ്യതി വരെ കാത്തിരിക്കേണ്ടി വരും. കാരണം കേരളത്തിലേതടക്കം നൂറിലേറെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞിരിക്കും.
നാളെ ബിജെപി പ്രകടനപത്രിക പുറത്തിറക്കുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ടിവി ചാനലുകള്‍ക്ക് വിലക്കുണ്ട്. അതേ സമയം പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്നതിനെ ഇലക്ഷന് കമ്മീഷന് വിലക്കിയിട്ടുമില്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications