കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ 'സസ്‌പെന്‍സ് പ്രകടന പത്രിക' നാളെ

Google Oneindia Malayalam News

ദില്ലി: ബിജെപി ഇതുവരെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്ന് എതിരാളികള്‍ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും അതിലുപരിയായി എന്തോ ഒരു 'മോഡി മാജിക് ' ഇതിനു പിന്നിലുണ്ടെന്ന് ചിന്തിക്കുന്നവരും ഏറെയുണ്ട്. ഒടുവില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിങ്കളാഴ്ച പ്രകടനപത്രിക പ്രസിദ്ധീകരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടിയാണ് പ്രകടന പത്രികയുടെ മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്തിയത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ളതാണെന്ന ബോധം ജനങ്ങളിലും രാഷ്ട്രീയനേതാക്കളിലും ഉണ്ടാക്കാന്‍ കെജ്രിവാളിനും സംഘത്തിനും സാധിച്ചു. പേരിന് ഒരു പ്രകടനപത്രികയുണ്ടാക്കാന്‍ ബിജെപിക്ക് അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. ഗ്രൂപ്പ് പോരിനുള്ള ലാഞ്ചന പോലുമില്ലാതെ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു.

BJP

ഒരു വര്‍ഷം മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച പാര്‍ട്ടിക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. വിവിധ കോണുകളില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സ്വാംശീകരിക്കുന്നതില്‍ വന്ന കാലതാമസമാണ് ബിജെപി കാരണമായി പറയുന്നത്. തിങ്കളാഴ്ച പ്രകടനപത്രിക പുറത്തിറങ്ങിയാല്‍ അത് താഴെക്കിടയിലുള്ള അണികളിലേക്ക് എങ്ങനെ അതിവേഗം എത്തിക്കും എന്നതിനെ കുറിച്ചാലോചിക്കുമ്പോഴാണ് സ്വാഭാവികമായ കാലതാമസമാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്ന്.

എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന, വിവാദമായേക്കാവുന്ന രണ്ടോ മൂന്നോ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഈ കാലതാമസം എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. കൂടുതല്‍ ചിന്തിക്കാനോ ചര്‍ച്ച നടത്താനോ സമയം നല്‍കാതെ വൈകാരികമായി വോട്ടുകള്‍ പിടിച്ചെടുക്കുകയെന്ന തന്ത്രം.

തിങ്കളാഴ്ച അസമിലെ അഞ്ചു മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലും മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ ഇറക്കാനായില്ലെങ്കില്‍ പിന്നെ 12ാം തിയ്യതി വരെ കാത്തിരിക്കേണ്ടി വരും. കാരണം കേരളത്തിലേതടക്കം നൂറിലേറെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞിരിക്കും.

നാളെ ബിജെപി പ്രകടനപത്രിക പുറത്തിറക്കുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ടിവി ചാനലുകള്‍ക്ക് വിലക്കുണ്ട്. അതേ സമയം പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്നതിനെ ഇലക്ഷന്‍ കമ്മീഷന്‍ വിലക്കിയിട്ടുമില്ല.

English summary
Is BJP manifesto a victim of party's inner division? or a suspense awaiting?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X