കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകള്‍ ഭാരത് മാതാവിനെ ആരാധിച്ചാലെന്താ,ഹൃദയംകൊണ്ട് ഹിന്ദുക്കളത്രേ! ഭാഗവത് എന്ത് ഭാവിച്ചാ!!

ഹിന്ദുസ്ഥാനില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്ലിംകള്‍ പിന്നീട് മുസ്ലീം മതത്തിലേക്ക് മാറിയതാണെന്നും മോഹന്‍ ഭാഗവത്. മുസ്ലീംകള്‍ ഭാരത് മാതാവിനെ ആരാധിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

ഭോപ്പാല്‍: മുസ്ലീംകള്‍ ഭാരത് മാതാവിനെ ആരാധിക്കുന്നതില്‍ തെറ്റില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാനില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്ലിംകള്‍ പിന്നീട് മുസ്ലീം മതത്തിലേക്ക് മാറിയതാണെന്നും ഭാഗവത് പറയുന്നു.

മധ്യപ്രദേശില്‍ ഹിന്ദു മഹാ സമ്മേളനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ക്കിടയിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെയും ഭാഗവത് ആഞ്ഞടിച്ചു. ജാതി വ്യവസ്ഥ സമൂഹത്തിന്റെ ഐക്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര വര്‍ഗക്കാര്‍ ഹിന്ദുക്കളല്ലെന്ന് പറയുന്നവരെ ഭാഗവത് വിമര്‍ശിച്ചു.

 ഹൃദയം കൊണ്ട് മുസ്ലിംകള്‍ ഹിന്ദുക്കള്‍

ഹൃദയം കൊണ്ട് മുസ്ലിംകള്‍ ഹിന്ദുക്കള്‍

മുസ്ലിംകള്‍ ഭാരത് മാതാവിനെ ആരാധിക്കുന്നതില്‍ തെറ്റ് എന്താണെന്ന് മോഹന്‍ ഭാഗവത് ചോദിക്കുന്നു. ഹൃദയം കൊണ്ട് എല്ലാ മുസ്ലിംകളും ഹിന്ദുക്കളാണെന്നും അദ്ദേഹം. ഇംഗ്ലണ്ടില്‍ ജനിച്ചവരെല്ലാം ഇംഗ്ലീഷുകാരാണ്. അമേരിക്കയില്‍ ജനിച്ചവര്‍ അമേരിക്കക്കാരും. അതുപോലെ ഹിന്ദുസ്ഥാനില്‍ ജനിച്ചവര്‍ ഹിന്ദുക്കളാണ് -മോഹന്‍ ഭാഗവത് പറയുന്നു. ഇന്ത്യയിലെ എല്ലാ വീട്ടിലും ഭാരത് മാതാവിനെ ആരാധിക്കണമെന്നും മോഹന്‍ ഭാഗവത്.

 സമൂഹത്തെ വിഭജിക്കുന്നു

സമൂഹത്തെ വിഭജിക്കുന്നു

ഹിന്ദുവിഭാഗത്തിനിടയിലെ ജാതി വ്യവസ്ഥയെ മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്കിടയിലെ ജാതി വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി തിരിച്ചുള്ള വേര്‍തിരിവിനെതിരെ ആര്‍എസ്എസ് വരും ദിവസങ്ങളില്‍ പ്രചരണം നടത്തുമെന്നും മോഹന്‍ ഭാഗവത് പറയുന്നു.

 വിഭജിച്ചു നിന്നാല്‍ നേട്ടം ശത്രുവിന്

വിഭജിച്ചു നിന്നാല്‍ നേട്ടം ശത്രുവിന്

സമൂഹത്തെ ഒറ്റക്കെട്ടാക്കുകയാണ് നമുക്ക് വേണ്ടത്. നമ്മള്‍ വിഭജിച്ച് നില്‍ക്കുകയാണെങ്കില്‍ അതിന്റെ ഗുണം ലഭിക്കുന്നത് നമ്മുടെ ശത്രുക്കള്‍ക്കാണ്്- ഭാഗവത് വ്യക്തമാക്കുന്നു. അങ്ങനെ ശത്രുക്കള്‍ക്ക് നമ്മളെ കീഴ്‌പ്പെടുത്താനാകുമെന്നും ഭാഗവത് പറയുന്നു.

 വൈവിധ്യം സംസ്‌കാരത്തിന്റെ ഭാഗം

വൈവിധ്യം സംസ്‌കാരത്തിന്റെ ഭാഗം

ഗോത്ര വര്‍ഗക്കാര്‍ ഹിന്ദുക്കളല്ലെന്ന് പറയുന്നവരെയും ഭാഗവത് വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ 33 കോടി ദേവതകളുണ്ടെന്നും പുതിയ ദേവതകള്‍ ജനിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അവരെല്ലാം വൈവിധ്യം നിറഞ്ഞ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. സമൂഹത്തിന്റെ ഈ വൈവിധ്യത്തെ അംഗീകരിക്കണമെന്നും ആ വൈവിധ്യത്തില്‍ യഥാര്‍ഥ സന്തോഷം തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറയുന്നു.

English summary
Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat on Wednesday said that there was nothing wrong if Muslims worshiped “Bharat Mata” since all Indians were bound together with one culture of Hindustan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X