കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഭോക്താക്കള്‍ ജാഗ്രതെ; വാട്‌സ് ആപ്പിലെ സ്വകാര്യ ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിച്ചേക്കാം

  • By Gokul
Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനില്‍ ഒന്നാണ് വാട്സ് ആപ്പ്. ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യാമെന്നതിനോടൊപ്പം ഫോട്ടോയും വീഡിയോയും ശബ്ദങ്ങളും നിമിഷനേരം കൊണ്ട് മറുപുറത്തെത്തിക്കാമെന്നതും വാട്‌സ് ആപ്പിന്റെ പ്രത്യേകതയാണ്. പലരും തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഇതുവഴി കൈമാറാറുമുണ്ട്.

എന്നാല്‍, ചിത്രങ്ങള്‍ വാട്‌സ് ആപ്പ വഴി ഷെയര്‍ ചെയ്യുമ്പോള്‍ അത് മറ്റൊരാള്‍ക്ക് ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത് ഭുയാന്‍ എന്ന 17കാരന്‍. വാട്‌സ് ആപ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച വെബ് പതിപ്പിലാണ് ഇന്ദ്രജിത്ത് ഇത്തരമൊരു തെറ്റ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ കാണാനും അയക്കാനും സാധിച്ചിരുള്ളുവെങ്കില്‍ വെബ് പതിപ്പിലെ ബഗ് മറ്റുള്ളവര്‍ക്കും അതിനുള്ള അവസരമൊരുക്കുമെന്ന് ഇന്ദ്രജിത്ത് പറയുന്നു.

whatsapp

തന്റെ ബ്ലോഗില്‍ ഇതേക്കുറുച്ചുള്ള വിശദ വിവരങ്ങള്‍ ഇദ്ദേഹം കുറിച്ചിട്ടുണ്ട്. വാട്‌സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ് ബഗ് എന്ന് യുവാവ് അറിയിച്ചു. ബഗ് കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ അത് അടുത്ത ദിവസം തന്നെ പരിഹരിച്ചേക്കാന്‍ ഇടയുണ്ട്.

കോടിക്കണക്കിന് ആളുകള്‍ തങ്ങളുടെ നഗ്നചിത്രങ്ങളടക്കം വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്യുന്നത് പതിവാണ്. ഇത്തരം ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഏറെ അപകടകമാണെന്നതിനാല്‍ വെബ് പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ജാഗ്രത കാണിക്ണമെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ സ്മാര്‍ട് ഫോണില്‍ വാട്‌സ് ആപ് ഉള്ളവര്‍ക്കാണ് വെബ് പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

English summary
WhatsApp bug shows private pictures to strangers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X