Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം

ദില്ലി: കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കേരളത്തില്‍ ഒരു നാഥനില്ലാ ഹര്‍ത്താല്‍ നടന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഹര്‍ത്താല്‍. കശ്മീരിലെ കത്വയില്‍ ബാലിക ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വാട്‌സ് ആപ്പിലാണ് ഹര്‍ത്താല്‍ പ്രചാരണമുണ്ടായത്. ആദ്യം തീരെ ശ്രദ്ധ കിട്ടാതിരുന്ന ഈ പ്രചാരണം പിന്നീട് അതിവേഗം വ്യാപിച്ചു. പ്രഖ്യാപിച്ച ദിവസം കേരളം ഏറെകുറെ സ്തംഭിച്ചു. അന്നു നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് 2000 ത്തോളം പേര്‍ക്കെതിരെ കേസെടുക്കുകയും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

പിന്നീടാണ് പ്രചാരണത്തിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനകളുമായി ബന്ധമുള്ള തിരുവനന്തപുരത്തെ യുവാവും സംഘവുമാണെന്ന് കണ്ടെത്തിയത്. വാട്‌സ് ആപ്പ് വരുത്തി വയ്ക്കുന്ന വിന ചില്ലറയല്ല. ഇതുസംബന്ധിച്ച് അമേരിക്കയിലെ മാസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ബ്രിസീസിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിനാസ് ഗെറയ്‌സും ചേര്‍ന്ന് വിശദമായ പഠനം നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഫേസ്ബുക്കിനേക്കാള്‍ വേഗത്തില്‍

ഫേസ്ബുക്കിനേക്കാള്‍ വേഗത്തില്‍

ഫേസ്ബുക്കിനേക്കാള്‍ വേഗത്തിലാണ് വാട്‌സ് ആപ്പ് വഴി വിവരങ്ങള്‍ പ്രചരിക്കുന്നത്. മിക്കതും വ്യാജ പ്രചാരണമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്ന് വാട്‌സ് ആപ്പിനോട് വിവിധ രാജ്യങ്ങളിലെ നീതി പീഠങ്ങളും സര്‍ക്കാരുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ല.

പരിധി അഞ്ചാക്കി കുറച്ചു

പരിധി അഞ്ചാക്കി കുറച്ചു

സന്ദേശം ഫോര്‍വേഡ് ചെയ്യാനുള്ള പരിധി അഞ്ചാക്കി വാട്‌സ് ആപ്പ് ചുരുക്കിയിരുന്നു. എങ്കിലും വ്യാജ പ്രചാരണം തടയാന്‍ വാട്‌സ് ആപ്പിന് സാധിച്ചില്ലെന്ന് പുതിയ പഠനത്തില്‍ തെളിയുന്നു. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞടുപ്പിലും ബ്രിസീലിലെയും ഇന്തോനേഷ്യയിലെയും തിരഞ്ഞെടുപ്പുകളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യ റോള്‍ വാട്‌സ് ആപ്പ് വഹിച്ചുവെന്നാണ് പഠനം പറയുന്നത്.

മാസങ്ങള്‍ മുമ്പ് തന്നെ

മാസങ്ങള്‍ മുമ്പ് തന്നെ

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒട്ടേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ബംഗാളില്‍ മാത്രം ബിജെപി 2000 ഗ്രൂപ്പുകളാണുണ്ടാക്കിയത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സമാനമായ നീക്കം നടത്തി. ഇതുവഴി സത്യവും അര്‍ധ സത്യങ്ങളും പ്രചരിച്ചു. ഈ പ്രചാരണമാണ് ജനം വിശ്വസിച്ചത്.

പഠനം നടത്തിയത് ഇങ്ങനെ

പഠനം നടത്തിയത് ഇങ്ങനെ

വ്യാജ വിവരങ്ങള്‍ കണ്ടെത്താനും പ്രചാരണം തടയാനും ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്‌സ് ആപ്പിന് സാധിക്കുന്നില്ല. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിന് 60 ദിവസം മുമ്പും 15 ദിവസം ശേഷവും വാട്‌സ് ആപ്പില്‍ വന്ന പ്രചാരണമാണ് ഗവേഷണ സംഘം പഠനവിധേയമാക്കിയത്.

 പ്രചാരണം വൈകിപ്പിക്കാന്‍ മാത്രം

പ്രചാരണം വൈകിപ്പിക്കാന്‍ മാത്രം

വാട്‌സ് ആപ്പ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പ്രചാരണം വൈകിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. എന്നാല്‍ വ്യാജ വിവരങ്ങള്‍ തടയാന്‍ വാട്‌സ് ആപ്പ് നടപടി എടുത്തിട്ടില്ലെന്ന് പഠനത്തില്‍ പറയുന്നു. വാട്‌സ് ആപ്പിന്റെ ഒരു ഗ്രൂപ്പില്‍ 256 പേരെ അംഗങ്ങളാക്കാം. സമാന ചിന്താഗതിക്കാര്‍ സംഘടിക്കാന്‍ ഇത് വഴിയൊരുക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം

നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം

ഫേസ്ബുക്കിനെയും ട്വിറ്ററിനേയും നിയന്ത്രിക്കാന്‍ കഴിയുന്ന പോലെ വാട്‌സ് ആപ്പിനെ സാധിക്കുന്നില്ലെന്ന് പഠനത്തില്‍ തെളിയുന്നു. പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ഒട്ടേറെ ഗ്രൂപ്പുകളില്‍ അംഗങ്ങളാകുകയും സന്ദേശങ്ങള്‍ വിശദമായി പഠിക്കുകയും ചെയ്ത ശേഷമാണ് ഈ നിഗമനത്തിലെത്തിയത്.

രണ്ടു മാസത്തിലധികം

രണ്ടു മാസത്തിലധികം

മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ട് ദിവസമാണ് ആയുസ്. എന്നാല്‍ ഇന്ത്യയിലും ബ്രിസീലിലും തിരഞ്ഞെടുപ്പ് വേളയില്‍ രണ്ടു മാസത്തിലധികം വരെ ചില സന്ദേശങ്ങളും ചിത്രങ്ങളും സജീവമായിരുന്നു. മാസങ്ങള്‍ പഴക്കമുള്ള സന്ദേശങ്ങളും പ്രചരിക്കപ്പെട്ടുവെന്നും പഠനത്തില്‍ പറയുന്നു.

 പ്രചാരണ വേഗത ഇങ്ങനെ

പ്രചാരണ വേഗത ഇങ്ങനെ

വാട്‌സ്ആപ്പ് വഴിയാണ് മിക്ക ചിത്രങ്ങളും സന്ദേശങ്ങളും വൈറലാകുന്നത്. വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍ ഇവ കൊണ്ടുവരുന്നതും വാട്‌സ് ആപ്പാണ്. വാട്‌സ്ആപ്പിന്റെ പബ്ലിക് ഗ്രൂപ്പുകള്‍ വഴിയാണ് ഏറ്റവും വേഗത്തിലുള്ള പ്രചാരണം. പിന്നെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ശേഷം വ്യക്തികളിലേക്കുള്ള കൈമാറ്റം വഴിയും പ്രചാരണം നടക്കുന്നു.

എന്നിട്ടും സാധിച്ചില്ല

എന്നിട്ടും സാധിച്ചില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഒട്ടേറെ നടപടികള്‍ വാട്‌സ്ആപ്പ് സ്വീകരിച്ചിരുന്നു. ഒരു സമയം സന്ദേശം കൈമാറാന്‍ സാധിക്കുന്ന പരിധി കുറച്ചു. വ്യാജ വാര്‍ത്തകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. ശക്തമായ നിരീക്ഷണവും വാട്‌സ് ആപ്പ് ഏര്‍പ്പെടുത്തി. എന്നിട്ടും വ്യാജപ്രചാരണം തടയാന്‍ വാട്‌സ് ആപ്പിന് സാധിച്ചിട്ടില്ലെന്ന് പഠനത്തില്‍ തെളിയുന്നു.

കത്വ കത്തിയത് കേരളത്തില്‍

കത്വ കത്തിയത് കേരളത്തില്‍

കശ്മീരിലെ കത്വയില്‍ ബാലികയെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊന്ന വിഷയമാണ് കേരളത്തില്‍ പ്രതിഷേധത്തിന് കാരണമായത്. വാട്‌സ് ആപ്പിലാണ് ഇതിനെതിരെ ഹര്‍ത്താല്‍ പ്രചാരണമുണ്ടായത്. സുരക്ഷാ വിഭാഗങ്ങള്‍ അത്ര ഗൗരവലെടുത്തില്ല. പക്ഷേ, പ്രഖ്യാപിക്കപ്പെട്ട ദിവസം കേരളത്തിലെ പല പ്രദേശങ്ങളും സ്തംഭിക്കുകയായിരുന്നു.

വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വീഴരുത്

വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വീഴരുത്

എല്ലാ രാഷ്ട്രീയ കക്ഷികളും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ അന്ന് രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ അന്വേഷണം നടത്തി. ഒടുവിലാണ് തിരുവന്തപുരത്തെയും കൊല്ലത്തെയും യുവാക്കളെ പോലീസ് പിടികൂടിയത്. വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വീഴരുത്, അനാവശ്യമായി ഫോര്‍വേഡ് ചെയ്യരുത് എന്നാണ് പോലീസ് നല്‍കുന്ന ഉപദേശം. പക്ഷേ, വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് നേട്ടം കൊയ്യുന്ന സംഘങ്ങളും സജീവമാണ്.

ചരിത്ര മാറ്റത്തിന് സൗദി; വിദേശ വനിതകള്‍ക്ക് പര്‍ദ വേണ്ട, ടൂറിസ്റ്റുകള്‍ക്ക് മദ്യം കിട്ടുമോ? മറുപടി..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+