വാട്സ് ആപ് പണിമുടക്കി;മെസേജുകൾ അയക്കാനാവുന്നില്ല, ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിനും പ്രശ്നം
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ് ആപ് പണി മുടക്കി. ശനിയാഴ്ച വൈകീട്ടോടെയാണ് പലർക്കും സേവനം മുടങ്ങിയത്. സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ലെന്നും സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
വൈകീട്ട് അഞ്ചരവരെ ഏകദേശം 600 ഓളം ഉപഭോക്താക്കളാണ് പരാതി രേഖപ്പെടുത്തിയത്. സന്ദേശം അയക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് 85 ശതമാനം ആളുകളും ഉയർത്തിയത്. ആപ്പിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് 12 ശതമാനം പേരും ലോഗിൻ ചെയ്യാൻ പോലും സാധിക്കുന്നില്ലെന്ന് 3 ശതമാനം പേരും പരാതിപ്പെട്ടു.

സോഷ്യൽ മീഡിയയിൽ #Whatsappdown എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്. അതേസമയം വാട്സ് ആപ് ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന പരാതികൾ ഉണ്ട്. 530 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏകദേശം 3 ബില്യൺ ആളുകളാണ് വാട്സ് ആപ് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications