• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുസ്ലീങ്ങളെ ചികിത്സിക്കുന്നത് അവസാനിപ്പിക്കൂ', ആശുപത്രി ജീവനക്കാരുടെ വാട്‌സാപ്പ് സന്ദേശം പുറത്ത്; പിന്നാലെ മുട്ടന്‍ പണി

ജയ്പൂര്‍: ആശുപത്രിയില്‍ എത്തുന്ന മുസ്ലീങ്ങള്‍ക്ക് ചികിത്സ നിഷേധിക്കണമെന്നാവശ്യപ്പെട്ട് വാട്‌സാപ്പ് ഗ്രൂപ്പില്‍ ചാറ്റിംഗ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ ആശുപത്രിയായ ശ്രീചന്ദ് ഭാരതീയ രോഗ് നിധാന്‍ കേന്ദ്രയിലെ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചാറ്റിലാണ് പൊലീസ് അന്വേഷണം.

സന്ദേശം ഇങ്ങനെ

സന്ദേശം ഇങ്ങനെ

ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നത്. നാളെ മുതല്‍ മുസ്ലീം രോഗികളെ ചികിത്സിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരാള്‍ അയച്ച സന്ദേശം. ഇനി മുതല്‍ മുസ്ലീം രോഗികളുടെ എക്‌സറേ എടുക്കുന്നത് അവസാനിപ്പിക്കുമെന്ന് മറ്റൊരാളും ഗ്രൂപ്പില്‍ പറഞ്ഞു. കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് മുസ്ലീം രോഗികള്‍ക്കാണെങ്കില്‍ അവരെ ചികിത്സിക്കേണ്ടെന്നും, അവര്‍ മുസ്ലീം ഡോക്ടമാര്‍മാരെ പോയ് കണ്ട് ചികിത്സിക്കട്ടെ എന്നായിരുന്നു മറ്റൊരു സന്ദേശം.

പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

ജീവനക്കാരുടെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഷര്‍ദര്‍ശഹര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് പറഞ്ഞു. ഒരു മതവിഭാഗത്തിനെതിരെ പ്രചരിപ്പിച്ച സന്ദേശത്തിന്റെ ആധികാരികതയും ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തബ്ലീഗ് സമ്മേളനം

തബ്ലീഗ് സമ്മേളനം

ചാറ്റിംഗ് നടന്ന സമയം ഏപ്രില്‍ മധ്യത്തില്‍ നിന്നാണെന്നാണ് കരുതുന്നത്. ഈ സമയത്താണ് തബ്ലീഗ് ജാമഅത്തുമായി ബന്ധപ്പെട്ട കൊവിഡ് കേസുകള്‍ ഉയര്‍ന്ന സമയമായിരുന്നു അത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിക്കുകയായിരുന്നു.

മാപ് പറഞ്ഞ് ഉടമ

മാപ് പറഞ്ഞ് ഉടമ

അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ആശുപത്രി ഉടമ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഏപ്രില്‍ മാസത്തേതാണെന്നും ഒരു മതവിഭാഗത്തെ വേദനിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഡോ. സുനില്‍ ചൗധരി പറഞ്ഞു. ഞങ്ങള്‍ അഡ്മിറ്റ് ചെയ്യുന്ന മുസ്ലീം രോഗികളുടെ എണ്ണവും ചാറ്റില്‍ പറഞ്ഞ കാര്യങ്ങളും നിങ്ങള്‍ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം മനസിലാകും. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുപിയിലെ ക്യാന്‍സര്‍ ആശുപത്രി

യുപിയിലെ ക്യാന്‍സര്‍ ആശുപത്രി

നേരത്തെ സമാനമായ സംഭവം ഉത്തര്‍പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലീങ്ങളായ രോഗികളായ പരിശോധിക്കണമെങ്കില്‍ കൊറോണ ഫലം നെഗറ്റീവാകണമെന്ന് പരസ്യം നല്‍കുകയായിരുന്നു ഉത്തര്‍പ്രദേശിലെ ക്യാന്‍സര്‍ ആശുപത്രി. പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് യുപി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നേരത്തെ ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്ത കൊറോണ വാര്‍ഡുകള്‍ ഒരുക്കിയത് വലിയ വിവാദമായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു സംഭവം.

നിയമോപദേശം വല്ലതും തേടിയോ, എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം മിസ്റ്റര്‍ കേജ്രിവാള്‍; തുറന്നടിച്ച് ചിദംബരം..!!

'നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ, ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും'

കോവിഡ്: ഗുരുതര രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാംസ്ഥാനത്ത്, ആകെ കേസുകള്‍ 250000 പിന്നിട്ടു

English summary
WhatsApp Group of Hospital Employees Discuss to Denying Treatment for Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X