കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് ഫേസ്ബുക്കിനെ വെട്ടുമോ? യൂസര്‍മാര്‍ 200 കോടി; രണ്ടുവര്‍ഷത്തിനിടെ 50 കോടി ഉയര്‍ന്നു

Google Oneindia Malayalam News

ദില്ലി: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 200 കോടിയായി ഉയര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് ഇത് 150 കോടിയായിരുന്നു. അതിവേഗമാണ് വാട്‌സ്ആപ്പിന്റെ വളര്‍ച്ച. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ജനപ്രിയമായ മെസ്സേജ് ആപ്പാണ് എന്നതിനുള്ള തെളിവാണ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ച.

w

2009ലാണ് വാട്‌സ് ആപ്പ് വിപണിയിലെത്തിയത്. 2014ല്‍ ഫേസ്ബുക്ക് ഏറ്റെടുത്തു. 1900 കോടി ഡോളര്‍ ചെലവിട്ടാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് വാങ്ങിയത്. അന്ന് വരെ സോഷ്യല്‍ മീഡിയ ലോകത്ത് നടന്ന ഏറ്റവും വലിയ ഇടപാടായിരുന്നു അത്. ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വാട്‌സ്ആപ്പിന് അതിവേഗ വളര്‍ച്ചയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ 50 കോടി യൂസര്‍മാരെ ലഭിച്ചു.

യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞുയുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു

ചാറ്റിന് പുറമെ കോളിങ് കൂടി വന്നതോടെ വാട്‌സ്ആപ്പ് കൂടുതല്‍ സജീവമായി എന്ന് പറയാം. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പലപ്പോഴും പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട് വാട്‌സ്ആപ്പിന്. സന്ദേശങ്ങള്‍ കൈമാറുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഇന്ത്യ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

ദില്ലിയില്‍ പുതിയ ധനമന്ത്രി ഈ 31കാരന്‍; ആരാണ് രാഘവ് ചദ്ദ? കാബിനറ്റില്‍ 16 പുതുമുഖങ്ങള്‍ദില്ലിയില്‍ പുതിയ ധനമന്ത്രി ഈ 31കാരന്‍; ആരാണ് രാഘവ് ചദ്ദ? കാബിനറ്റില്‍ 16 പുതുമുഖങ്ങള്‍

ആസ്‌ത്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും വാട്‌സ്ആപ്പിനെ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം കാരണം വാട്‌സ്ആപ്പ് സന്ദേശം കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്കിന് കീഴുള്ള ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ യൂസര്‍മാരുടെ രണ്ടാമത്തെ ആപ്പാണ് വാട്‌സ്ആപ്പ്. ഒന്നാം സ്ഥാനം ഫേസ്ബുക്കിന് തന്നെ. 250 കോടി യൂസര്‍മാരാണ് ഫേസ്ബുക്കിനുള്ളത്. ഒരുപക്ഷേ ഫേസ്ബുക്കിനെയും കടത്തിവെട്ടി വാട്‌സ്ആപ്പ് കുതിച്ചേക്കാം.

English summary
WhatsApp hits 2 billion users, up from 1.5 billion 2 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X