വാട്സാപ്പ് ഉള്ളവർക്കെല്ലാം ഇനി യുപിഐ; നിയന്ത്രണം നീക്കി, ഗൂഗിൾ പേയ്ക്കും, ഫോൺപേയ്ക്കും പണിയാകുമോ?
ഡൽഹി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു. വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കൾക്കുിം യു പി ഐ സേവനം നൽകാന്ഡ കഴിയും. മുൻപ് പത്ത് കോടി ഉപയോക്താക്കശുടെ പരിധി നിശ്ചയിച്ചിരുന്നു.
അതേ സമയം മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കൾക്ക് ( ടി പി എ പി ) ബാധകമായ നിലവിലുള്ള എല്ലാ യു പി ഐ മാർഗ നിർദ്ദേശങ്ങളും സർക്കുലറുകളും വാട്സാപ്പ് പേ പാലിക്കേണ്ടി വരുമെന്ന് എൻ പി സി ഐ അറിയിച്ചു. 2020 ൽ എൻ പി സി ഐ വാട്സാപ്പ് പേയിൽ ഒരു മില്യൺ ഉപയോക്തൃ പരിധി ഏർപ്പെടുത്തിയിരുന്നു, ക്രമേണ 2022 ഓടെ ഇത് 100 ദശലക്ഷമായി. ഈ പരിധിയാണ് ഇപ്പോൾ മാറ്റിയത്. 2025 മുതൽ ഈ സേവനം ലഭ്യമാകുമെന്നും എൻപി സി ഐ അറിയിച്ചു. നിലവിൽ 50 കോടിയിലധികം വാട്സാപ്പ് അക്കൗണ്ടുകളാണ് ഇന്ത്യയിൽ ഉള്ളത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ( ആർ ബി ഐ) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ( ഐ ബി ഐ ) സ്ഥാപിച്ച നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്. ഇന്ത്യയിലെ റീട്ടെയിൽ പേയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾക്കായുള്ള ഓർഗനെശേഷനായി പ്രവർത്തിക്കുന്നു. എൻ പി സി ഐ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് ( യു പി ഐ ) ചട്ടക്കൂടിന് നേതൃത്വം വഹിക്കുന്നു.
അതേ സമയം, അനുമതി ലഭിക്കുന്നതോടെ വിപണിയിൽ ഗൂഗിൾ പേ, ഫോൺ പേ എന്നിവയ്ക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. യു പി ഐ സേവനം നടത്തുന്ന ആപ്പുകളിൽ വാട്സ് ആപ്പ് 11 ാം സ്ഥാനത്താണ്. നവംബർ മാസസത്തിൽ 3890 കോടി രൂപയാണ് വാട്സാപ്പ് പേയിലൂടെ ട്രാൻസാക്ഷൻ നടന്നിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫോൺ പേയാണ്. നവംബർ മാസത്തിലെ കണക്ക് പ്രകാരം 10. 88 കോടി രൂപയാണ് ഫോൺപേയിലൂടെ ട്രാൻസാക്ഷൻ നടന്നിട്ടുള്ളത്.












Click it and Unblock the Notifications