വാട്‌സ് ആപ്പ് വോയ്‌സ് കാള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്
ദില്ലി: ജനപ്രിയ ചാറ്റിങ് ആപ്പ് വാട്‌സ് ആപ്പില്‍ തുടക്കമിട്ട വോയ്‌സ് കാള്‍ സംവിധാനം കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ചിലര്‍ക്ക് മാത്രം ലഭ്യമായിരുന്ന സംവിധാനം ഇനി കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് വാട്‌സ് ആപ്പ് അധികൃതരുടെ പരിപാടി. ഇതിന്റെ ഭാഗമായി പലര്‍ക്കും സൗകര്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
നിലവില്‍ ഫോണില്‍ ആന്‍ഡ്രോയിഡ് സംവിധാനം ഉള്ളവര്‍ക്കാകും സൗകര്യം ലഭ്യമാകുക. വിന്‍ഡോസ്, ഐ.ഒ.എസ് ഫോണുകളില്‍ വോയ്‌സ് കാള്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് കാള്‍ സൗകര്യം ഉള്ളവര്‍ക്ക് സുഹൃത്തുക്കളെ അതിലേക്ക് ഇന്‍വൈറ്റ് ചെയ്യാവുന്നതാണ്. വോയ്‌സ് കാള്‍ സ്വീകരിച്ച ഫോണിലും സൗകര്യം നിലവില്‍ വരും.

വോയ്‌സ് കാള്‍ സൗകര്യം ലഭിച്ച ഫോണുകളില്‍ വാട്‌സ് ആപ്പിന്റെ കാഴ്ചയിലും വ്യത്യസ്തത ഉണ്ടാവും. കാള്‍ സ്വീകരിക്കാനും കാള്‍ മ്യൂട്ട് ചെയ്യുവാനും, ലൗഡ് സ്പീക്കറില്‍ സംസാരിക്കുവാനും ആപ്പില്‍ പ്രത്യേക ഐക്കണുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സാധാരണ രീതിയില്‍ ഫോണില്‍ സംസാരിക്കുന്നവരുടെ കാള്‍ ലോഗും ഇതില്‍ ലഭ്യമാകും.
പുതിയ സൗകര്യം ഉപയോഗിച്ച് വാട്‌സ് ആപ്പില്‍ നിന്നും മറ്റൊരു മൊബൈലിലേക്ക് സംസാരിക്കാന്‍ സാധിക്കും. നേരത്തെ ടെസ്റ്റ് ചാറ്റിങ്, വിഡിയോ, ഫോട്ടോ സെന്‍ഡിങ് ഓപ്ഷനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ കൂടുതല്‍ പേര്‍ വാട്‌സ് ആപ്പിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അതേസമയം, മൊബൈല്‍ കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുമെന്നതിനാല്‍ വോയ്‌സ് ചാറ്റിന് ഇന്റര്‍നെറ്റ് ദാതാക്കള്‍ കനത്ത തുക ഈടാക്കിയേക്കും.












Click it and Unblock the Notifications