പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വാട്ട്സ്ആപ്പ്
ദില്ലി: പുതുവര്‍ഷാരംഭത്തില്‍ തിരഞ്ഞെടുത്ത ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വാട്ട്സ്ആപ്പ്. വിന്‍ഡോസ് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 2019 ഡിസംബര്‍ 31 മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വാട്ട്സ്ആപ്പിലെ ചില ഫീച്ചേഴ്സ് വികസിപ്പിക്കാത്തതിനാല് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ച അതേ മാസത്തില്‍ തന്നെയാണ് വിന്‍ഡോസ് ഫോണുകളില്‍ നിന്നുള്ള സേവനങ്ങള്‍ വാട്ട്സ്ആപ്പും പിന്‍വലിക്കുന്നത്.
അതേസമയം ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ചാറ്റ് ചരിത്രം ലഭിക്കാനുള്ള ഓപ്ഷന് കമ്പനി നല്‍കുന്നുണ്ട്. എക്സ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് തുറന്ന് ഗ്രൂപ്പ്് ഇന്‍ഫോ തിരഞ്ഞെടുക്കുക. മീഡിയയോടൊപ്പമോ അല്ലാതെയോ ചാറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാണ്. സൂക്ഷിച്ച് വെക്കണമെന്ന് ആഗ്രഹിക്കുന്ന ചാറ്റുകള്‍ എല്ലാം തന്നെ എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

വിന്‍ഡോസ് ഒഎസിന് പുറമെ വാട്സ്ആപ്പ് ലഭ്യമാകാത്ത നിരവധി ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ വേറെയുമുണ്ട്. ചില പഴയ മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പിന്തുണ 2020 ഫെബ്രുവരി 1 മുതല്‍ കമ്പനി പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. വാട്ട്സ്ആപ്പ് നല്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ആന്‍ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഈ വര്‍ഷം മുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല.
മാത്രമല്ല, ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഈ പഴയ പതിപ്പിന് ഇനി മുതല്‍ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാനോ 2020 ഫെബ്രുവരി 1ന് ശേഷം നിലവിലുള്ള അക്കൗണ്ടുകള്‍ വീണ്ടും പരിശോധിക്കാനോ കഴിയില്ല എന്നും വാട്ട്സ്ആപ്പ് പറയുന്നു. എന്നിരുന്നാലും, ഫേസ്ബുക്ക് മെസഞ്ചര്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയുള്‍പ്പെടെ കൈയോസ് 2.5.1+ ഒ.എസ് ഉള്ള തിരഞ്ഞെടുത്ത ഫോണുകളില്‍ പ്രവര്‍ത്തിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications