കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വാട്ട്‌സ്ആപ്പ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: പുതുവര്‍ഷാരംഭത്തില്‍ തിരഞ്ഞെടുത്ത ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് വാട്ട്‌സ്ആപ്പ്. വിന്‍ഡോസ് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 2019 ഡിസംബര്‍ 31 മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വാട്ട്‌സ്ആപ്പിലെ ചില ഫീച്ചേഴ്‌സ് വികസിപ്പിക്കാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ച അതേ മാസത്തില്‍ തന്നെയാണ് വിന്‍ഡോസ് ഫോണുകളില്‍ നിന്നുള്ള സേവനങ്ങള്‍ വാട്ട്‌സ്ആപ്പും പിന്‍വലിക്കുന്നത്.

 രാജി ഭീഷണിയുമായി നേതാക്കള്‍ നട്ടം തിരിഞ്ഞ് യെഡിയൂരപ്പ!! എങ്ങുമെത്താതെ മന്ത്രിസഭ വികസനം രാജി ഭീഷണിയുമായി നേതാക്കള്‍ നട്ടം തിരിഞ്ഞ് യെഡിയൂരപ്പ!! എങ്ങുമെത്താതെ മന്ത്രിസഭ വികസനം

അതേസമയം ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ചാറ്റ് ചരിത്രം ലഭിക്കാനുള്ള ഓപ്ഷന്‍ കമ്പനി നല്‍കുന്നുണ്ട്. എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് തുറന്ന് ഗ്രൂപ്പ്് ഇന്‍ഫോ തിരഞ്ഞെടുക്കുക. മീഡിയയോടൊപ്പമോ അല്ലാതെയോ ചാറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. സൂക്ഷിച്ച് വെക്കണമെന്ന് ആഗ്രഹിക്കുന്ന ചാറ്റുകള്‍ എല്ലാം തന്നെ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

kmncpe06v-

വിന്‍ഡോസ് ഒഎസിന് പുറമെ വാട്‌സ്ആപ്പ് ലഭ്യമാകാത്ത നിരവധി ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ വേറെയുമുണ്ട്. ചില പഴയ മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പിന്തുണ 2020 ഫെബ്രുവരി 1 മുതല്‍ കമ്പനി പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. വാട്ട്സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ആന്‍ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഈ വര്‍ഷം മുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല.

മാത്രമല്ല, ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഈ പഴയ പതിപ്പിന് ഇനി മുതല്‍ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാനോ 2020 ഫെബ്രുവരി 1ന് ശേഷം നിലവിലുള്ള അക്കൗണ്ടുകള്‍ വീണ്ടും പരിശോധിക്കാനോ കഴിയില്ല എന്നും വാട്ട്‌സ്ആപ്പ് പറയുന്നു. എന്നിരുന്നാലും, ഫേസ്ബുക്ക് മെസഞ്ചര്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയുള്‍പ്പെടെ കൈയോസ് 2.5.1+ ഒ.എസ് ഉള്ള തിരഞ്ഞെടുത്ത ഫോണുകളില്‍ പ്രവര്‍ത്തിക്കും.

English summary
Whatsapp stops working in these phone in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X