വാട്‌സ് ആപ്പ് ഫേസ്ബുക്കിനെ കടത്തിവെട്ടുന്നു
ദില്ലി: ലോകത്തെമ്പാടുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ആപ്ലിക്കേഷന്‍ വാട്‌സ് ആപ്പ് സോഷ്യല്‍ മീഡിയയിലെ രാജാക്കന്മാരായ ഫേസ്ബുക്കിനെ ആള്‍ബലം കൊണ്ട് മറികടക്കാനൊരുങ്ങുന്നു. 80 കോടി ആക്ടീവ് യൂസര്‍മാരാണ് നിലവില്‍ വാട്‌സ് ആപ്പിനുള്ളതെന്ന് വാട്‌സ്ആപ്പിന്റെ സിഇഒ ജാന്‍ കൗം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 60 കോടി ആയിരുന്നു പ്രതിമാസ ആക്ടീവ് യൂസര്‍മാരുടെ എണ്ണമെങ്കില്‍ കഴിഞ്ഞ ജനുവരിയില്‍ ഇത് 70 കോടിയായി ഉയര്‍ന്നു. അടുത്തിടെ ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തതിനുശേഷം ആപ്പില്‍ വരുത്തിയ മാറ്റമാണ് ജനപ്രിയത വര്‍ധിക്കാന്‍ കാരണം. 19 ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്.

ഉപഭോക്താക്കള്‍ക്ക് സൗജന്യ കോളിങ് സൗകര്യം ഏര്‍പ്പെടുത്തിയതോടെ കൂടുതല്‍ പേര്‍ വാട്‌സ് ആപ്പിലേക്ക് ആകര്‍ഷിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മാത്രം 100 ദശലക്ഷം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നതായി ജാന്‍ കൗം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
വാട്‌സ് ആപ്പ് കോളിങ് സൗകര്യം കൂടുതല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് കൂടി നല്‍കുന്നതോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ടാബുകളിലും മാത്രമാണ് കോളിങ് സൗകര്യം നല്‍കുന്നത്. മറ്റു ഓഎസ്സുകളില്‍ കുടി അടുത്തുതന്നെ ഈ സൗകര്യം ഏര്‍പ്പെടുത്തും.












Click it and Unblock the Notifications