കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശില്‍പ്പ ഷെട്ടിയും ബാബ രാംദേവും ഒന്നിച്ചൊരു യോഗ, വീഡിയോ വൈറല്‍!

  • By Kishor
Google Oneindia Malayalam News

മുംബൈ: യോഗ എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് ബാബ രാംദേവാണ്. സോഷ്യല്‍ മീഡിയയ്ക്ക് മാത്രമല്ല സര്‍ക്കാരുകള്‍ക്കും അങ്ങനെയാണ് എന്ന് ചിലപ്പോള്‍ തോന്നും. വേറെ ഒരുപാട് വിശേഷണങ്ങള്‍ ഉണ്ടെങ്കിലും യോഗ ഗുരു ബാബ രാംദേവ് എന്ന് അറിയപ്പെടുന്നതാണ് രാംദേവിനും ഇഷ്ടം. ഒരു കാവി മുണ്ട് മാത്രം ഉടുത്ത് ബാബ രാംദേവ് കാണിക്കുന്ന ചില ആസനങ്ങള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്.

ബാബ രാംദേവിനെപ്പോലെ തന്നെ ഒരു ഫിറ്റ്‌നസ് ഫ്രീക്കാണ് ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടിയും. വയസ്സ് നാല്‍പത് കഴിഞ്ഞെങ്കിലും ശില്‍പ ഷെട്ടിയെ കണ്ടാല്‍ മുപ്പത് പോലും പറയില്ല. ശില്‍പയുടെ ഫിറ്റ്‌നസ് മന്ത്രയില്‍ യോഗയും പെടുമെന്നത് ഒരു രഹസ്യമേ അല്ല. ബാബ രാംദേവും ശില്‍പ ഷെട്ടിയും ഒരുമിച്ച് യോഗ ചെയ്താല്‍ എങ്ങനെയുണ്ടാകും. അത് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറഞ്ഞുനടക്കും. കാണൂ....

ജീവിതം തലകുത്തി മറിഞ്ഞ്...

ജീവിതം തലകുത്തി മറിഞ്ഞ്...

ബാബ രാംദേവും ശില്‍പ്പ ഷെട്ടിയും മുംബൈയില്‍ ഒരു യോഗ ക്യാംപില്‍. തലകുത്തി നില്‍ക്കുന്നതാണ് ബാബം രാംദേവ്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു

ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു

മോര്‍ണിങ് യോഗ സെക്ഷന്‍ വിത് ബാബ രാംദേവ് - ശില്‍പ്പ ഷെട്ടിയുടെ ഓഫീഷ്യല്‍ അക്കൗണ്ട് തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ശില്‍പ്പ ഷെട്ടിയെ കണ്ടെങ്കിലും

ശില്‍പ്പ ഷെട്ടിയെ കണ്ടെങ്കിലും

ശില്‍പ്പ ഷെട്ടി യോഗ ചെയ്യുന്നത് കണ്ട് കൂടുതല്‍ പേര്‍ യോഗ ചെയ്യാനെത്തുമായിരുന്നു ബാബ രാംദേവ് ട്വിറ്ററിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചത്.

എന്തിനായിരുന്നു അഭ്യാസം

എന്തിനായിരുന്നു അഭ്യാസം

ദൈനംദിന ജീവിതത്തില്‍ യോഗയുടെ പങ്കിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനായിരുന്നു മുംബൈയിലെ അഞ്ച് ദിവസത്തെ യോഗ ക്യാംപിന്റെ ഉദ്ദേശം.

ട്വിറ്ററില്‍ ട്രോളുകള്‍

ട്വിറ്ററില്‍ ട്രോളുകള്‍

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഇഷ്ടം പോലെ ആളുകളാണ് ഇരുവരുടെയും യോഗ പ്രകടനങ്ങളെ കളിയാക്കി രംഗത്തെത്തിയത്.

ശില്‍പയുടെ യോഗ പ്രസിദ്ധം

ശില്‍പയുടെ യോഗ പ്രസിദ്ധം

യോഗയ്ക്ക് വളരെധികം പ്രാധാന്യം കൊടുക്കുന്ന നടിയാണ് ശില്‍പ ഷെട്ടി. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ബെംഗളൂരില്‍ ശില്‍പ ഷെട്ടിയുടെ യോഗ

വീഡിയോ കാണൂ

ശില്‍പ്പ ഷെട്ടിയും ബാബ രാംദേവും ഒന്നിച്ച് യോഗ ചെയ്യുന്ന വീഡിയോ കാണൂ..

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
It is proven fact now that yoga keeps one fit, younger and in better shape. Many celebrities including Bollywood stars have been found reiterating the same. On Wednesday, Bollywoodactress Shilpa Shetty was found practicing various asanas with yoga guru Baba Ramdev in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X