കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ അറസ്റ്റിലായപ്പോൾ ചിദംബരം ആഭ്യന്തര മന്ത്രി, ഇന്ന് നേരെ തിരിച്ചും... പിന്നിൽ പ്രതികാരം?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ്സിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാണ് പി ചിദംബരം. നിലവില്‍ രാജ്യസഭ എംപി കൂടിയാണ്. എന്നിട്ടും ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ചിദംബരത്തിന് കഴിഞ്ഞില്ല. കപില്‍ സിബലിനെ പോലെയുള്ള നിയമരംഗത്തെ അതികായന്‍മാര്‍ രംഗത്തിറങ്ങിയിട്ടും ചിദംബരത്തെ അറസ്റ്റില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.

<strong>യുവത്വം തിളച്ചപ്പോൾ ഇടതൻ, കൂട്ട് റാമും കാരാട്ടും! കോണ്‍ഗ്രസ് വിട്ടു, തിരിച്ചെത്തി... 'ചിദംബരസ്മരണകൾ'</strong>യുവത്വം തിളച്ചപ്പോൾ ഇടതൻ, കൂട്ട് റാമും കാരാട്ടും! കോണ്‍ഗ്രസ് വിട്ടു, തിരിച്ചെത്തി... 'ചിദംബരസ്മരണകൾ'

സിബിഐയ്യുടെ നീക്കങ്ങള്‍ കിറുകൃത്യം ആയിരുന്നു. പഴുതുകള്‍ എല്ലാം ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതി. ചിദംബരം അറസ്റ്റ് ചെയ്യപ്പെടും എന്ന് ഉറപ്പാക്കിക്കൊണ്ടുള്ള നീക്കം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികാരം തീര്‍ത്തതാണോ ഇത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന് സാധുതയുമായി ചില ചരിത്രങ്ങളും ഉണ്ട്. പണ്ട് ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരിക്കെ ആയിരുന്നു അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടത്.

മൂന്ന് മാസം ജയിലില്‍

മൂന്ന് മാസം ജയിലില്‍

2010 ജൂലായ് 25 ന് ആയിരുന്നു അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് മൂന്ന് മാസക്കാലം ജയിലില്‍ കഴിയേണ്ടിയും വന്നു. അതിന് ശേഷം ഗുജറാത്തില്‍ പ്രവേശിക്കുന്നതിനും അമിത് ഷായ്ക്ക് വിലക്കുണ്ടായിരുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നയിരുന്നു സൊറാഹ്ബുദ്ദീന്‍ ഷേക്ക് കേസ് സിബിഐ അന്വേഷിച്ചത്. എന്നാല്‍ അമിത് ഷായുടെ അറസ്റ്റിന് പിന്നില്‍ പി ചിദംബരത്തിന്റെ ഇടപെടലുകളായിരുന്നു എന്നൊരു ആക്ഷേപമുണ്ട്.

ആദ്യമേ നോട്ടമിട്ടു

ആദ്യമേ നോട്ടമിട്ടു

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014 ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തന്നെ പി ചിദംബരം ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ആദ്യം ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ലക്ഷ്യം വച്ചായിരുന്നു കേനദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍. ഒടുവില്‍ കാര്‍ത്തി അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

അധികാരത്തിന് കാത്തിരുന്നോ?

അധികാരത്തിന് കാത്തിരുന്നോ?

കഴിഞ്ഞ മോദി സര്‍ക്കാരില്‍ അമിത് ഷാ പദവികള്‍ ഒന്നും വഹിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിലെ രണ്ടാമന്‍ അമിത് ഷാ തന്നെയാണ്. ഇപ്പോള്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ ആണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് അമിത് ഷാ, ഇന്ന് ചിദംബരം... അതുപോലെ തന്നെ അന്ന് ചിദംബരം, ഇന്ന് അമിത് ഷാ!

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam
കോണ്‍ഗ്രസിന്റ ആരോപണം

കോണ്‍ഗ്രസിന്റ ആരോപണം

രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണം കോണ്‍ഗ്രസ്സും ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പി ചിദംബരത്തെ വേട്ടയാടുകയാണ് എന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചിദംബരത്തിന് വേണ്ടി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

English summary
When Amit Shah arrested, Chidambaram was the Home Minister, now Amit Shah is the Home Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X