കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ ബിജെപിയില്‍ അസ്വാരസ്യം!! പൊതുവേദിയില്‍ മുഖം കൊടുക്കാതെ അമിത് ഷായും വസുന്ധര രാജെയും!!

Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനിൽ തോൽവി ഉറപ്പിച്ച് ബിജെപി | Oneindia Malayalam

ജയ്പൂര്‍: ബിജെപിക്കെതിരെ ആരോപണവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് തലവന്‍. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ. രാജസ്ഥാനിലെ രാജ്സമന്ദിലെ ചര്‍ഭുജാനാഥില്‍ ഒരു കര്‍ഷയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏറ്റവുമൊടുവില്‍ ഇരുവരും വേദി പങ്കിട്ടത്.

'ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മാന്യമായ നടപടിയല്ല, അന്തസ്സുള്ള സ്ത്രീകള്‍ ശബരിമല കയറില്ല''ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഇടപെടുന്നത് മാന്യമായ നടപടിയല്ല, അന്തസ്സുള്ള സ്ത്രീകള്‍ ശബരിമല കയറില്ല'

കോണ്‍ഗ്രസില്‍ ഒത്തൊരുമ.. ബിജെപിയിലോ!!

കോണ്‍ഗ്രസില്‍ ഒത്തൊരുമ.. ബിജെപിയിലോ!!

കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഇങ്ങനെ തന്നെ മുന്നോട്ടുപോകുമെന്നും ദുന്‍ഗാര്‍പൂര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അമിത് ഷാ വരുമ്പോഴൊക്കെ വസുന്ധര രാജെ എങ്ങോട്ടെങ്കിലും പോകാറാണ് പതിവെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിക്കുന്നത്. ഒരേ സമയത്ത് ഇരുവരും ഒരേ ജില്ലയില്‍ പോലും ഉണ്ടാകാന്‍ തയ്യാറാവില്ലെന്നാണ് സച്ചിന്‍ പൈലറ്റ് ആരോപിക്കുന്നത്.

 സര്‍ക്കാരിനെക്കുറിച്ച് മിണ്ടാട്ടമില്ല!

സര്‍ക്കാരിനെക്കുറിച്ച് മിണ്ടാട്ടമില്ല!

ബിജെപി ദേശീയ അധ്യക്ഷന്‍ പ്രസംഗിക്കുന്നത് ബംഗ്ലാദേശികളെയും അസമികളെയും ബംഗാളികളേയും കുറിച്ചാണ്. ഒരിക്കല്‍പ്പോലും അദ്ദേഹം രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് 150 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ജീവനക്കാര്‍ സമരത്തിലാണ് എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ഗൗരവമായി കാണുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് ആരോപിക്കുന്നു.

 കോണ്‍ഗ്രസിന്റെ വാഗ്ദാനം

കോണ്‍ഗ്രസിന്റെ വാഗ്ദാനം



അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടബാധ്യത ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സച്ചിന്‍ പൈലറ്റ് ഉറപ്പ് നല്‍കുന്നു. സ്ഥിതി എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലോണ്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ആഢംബരത്തിന്റെ ഉന്നതിയില്‍

ആഢംബരത്തിന്റെ ഉന്നതിയില്‍

വസുന്ധര രാജയുമായി എളുപ്പത്തില്‍ ബന്ധപ്പെടാന‍്‍ കഴിയുന്നില്ലെന്നും അവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കുന്നതിന് പകരം കഴിഞ്ഞ നാല് വര്‍ഷമായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഹെരിറ്റേജ് പാലസുകളിലുമാണ് കഴിയുന്നത്. ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ഭൈരോ സിംഗ് ഷെഖാവത്ത് വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ വസുന്ധര രാജെയുടെ അരാചകത്വം ഉന്നതിയിലെത്തിയെന്നും അവര്‍ ഔദ്യോഗിക വസതിയില്‍ കഴിയാത്തതിനാല്‍ സാധാരണക്കാരന് മുഖ്യമന്ത്രിയെ കാണാന്‍ കഴിയുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു.

വോട്ട് ചോദിക്കാന്‍ അവകാശമില്ല

വോട്ട് ചോദിക്കാന്‍ അവകാശമില്ല

സംസ്ഥാനത്തെ പൊതു ജനങ്ങളുടെ പ്രതിഷേധത്തെ വസുന്ധര രാജെ ഭയക്കുന്നുവെന്നും സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ പെണ്‍സിംഹത്തെപ്പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അദ്ദേഹം ആരോപിക്കുന്നു. ജനങ്ങളെ സേവിക്കാതെ അവരുടെ വോട്ട് വാങ്ങാനുള്ള അവകാശം വസുന്ധര രാജെക്കില്ല. അവര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്തിട്ടില്ലെന്നും ഘെലോട്ട് ആരോപിക്കുന്നു.

English summary
When Amit Shah visits, Vasundhara Raje goes away: Sachin Pilot hints at 'differences' in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X