Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതാകുമ്പോള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ചെയ്തത് പൈലറ്റിന്‍റെ ഭാര്യ!! ആശങ്കയോടെ കുടുംബം

പല്‍വാല്‍: വ്യോമസേന വിമാനം എഎന്‍-32 വിനായുള്ള തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ചയാണ് വിമാന കാണാതായത്. 13 പേരുമായി യാത്ര ആരംഭിച്ച വിമാനത്തില്‍ നിന്ന് അവസാനമായി വിമാനത്തില്‍ സന്ദേശം ലഭിച്ചത് ഉച്ചയ്ക്ക് 12.55 നായിരുന്നു. ആ സമയത്ത് ജോര്‍ഹട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് അതേ വിമാനത്തിന്‍റെ പൈലറ്റായിരുന്ന ആശിഷ് തല്‍വാറിന്‍ ഭാര്യയായിരുന്ന സന്ധ്യ ആയിരുന്നു.ദിവസങ്ങളായിട്ടും വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതോടെ ആശങ്കയിലാണ് ആശിഷിന്‍റെ കുടുംബം.

an32dd

ആശിഷും സന്ധ്യയും കഴിഞ്ഞ മാസമാണ് അവസാനമായി വീട്ടില്‍ വന്നത്. ഉടന്‍ വരാമെന്ന് പറഞ്ഞായിരുന്നു ഇരുവരുടേയും മടക്കം. ഇപ്പോള്‍ നാല് ദിവസം കഴിഞ്ഞിരിക്കുന്നു ആശിഷിനെ കാണാതായിട്ട്, ആശിഷിന്‍റെ അമ്മ സരോജ് തന്‍വാര്‍ പറഞ്ഞു. ആശിഷ് പറത്തിയ വിമാനം ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. അത് ചൈന അതിര്‍ത്തി കടന്ന് കഴിഞ്ഞ് കാണും, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ചൈനയുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാത്തതെന്നും ആശിഷിന്‍റെ കുടുംബം ചോദിക്കുന്നു.

മിലിട്ടറി കുടുംബമായിരുന്നു ആശിഷിന്‍റേത്. ബിടെക് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2015 ലാണ് ആശിഷ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മെച്ചുക വാലിയിലേക്കാണ് തിങ്കളാഴ്ച എഎന്‍-32 വിമാനം പുറപ്പെട്ടത്. 35 മിനിറ്റിന് ശേഷം ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം കാണാതായത്. അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.ചൈന അതിര്‍ത്തിയിലാണ് മെച്ചുക വാലി സ്ഥിതി ചെയ്യുന്നത്.ഇവിടെ വിമാനങ്ങള്‍ ലാന്‍റ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്കരമാണ്. നിബിഡ വനങ്ങള്‍ക്ക് മുകളിലൂടെയാണ് മേചുകയിലേക്കുള്ള വിമാനത്തിന്‍റെ സഞ്ചാരപാത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+