'കലാം പെണ്ണുകാണാന്‍ വേണ്ടി വന്നു, പകര്‍ച്ചപ്പനി അത് മുടക്കി'
അവിവാഹിതനായ രാഷ്ട്രപതിയും അവിവാഹിതനായ പ്രധാനമന്ത്രിയും - 2002 - 04 കാലത്ത് ഇന്ത്യയുടെ പ്രത്യേകതയായിരുന്നു രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമും പ്രധാനമന്ത്രി എ ബി വാജ്പേയിയും. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം അബ്ദുള്‍ കലാമിന് പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്.
ജീവിതത്തിരക്കുകളാണോ അതോ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുന്നതിനിടയില്‍ അദ്ദേഹം വിവാഹം മറന്നുപോയതാണോ. കലാം ഒരിക്കല്‍ വിവാഹത്തിന് സമ്മതിച്ചിരുന്നു എന്ന കാര്യം അറിയാമോ. സഹോദരന് ചിന്നമരയ്ക്കാരാണ് ഇക്കാര്യം പറഞ്ഞത്. അക്കഥ ഇങ്ങനെ.

നിര്‍ബന്ധം സഹിക്കാതെ സമ്മതിച്ചു
വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ പറ്റാതെയാണ് അബ്ദുള്‍ കലാം വിവാഹത്തിന് സമ്മതിച്ചത്. സഹോദരന് ചിന്നമരയ്ക്കാരാണ് വിവാഹം കഴിക്കാന്‍ കലാമിനെ ഏറ്റവും നിര്‍ബന്ധിച്ചിരുന്നത്.

പെണ്ണുകാണാന്‍ വരുന്നു
മദ്രാസില്‍ കഴിയുന്ന കാലത്താണ് കലാം വിവാഹത്തിന് സമ്മതിച്ചതും പെണ്ണുകാണാനായി ലീവെടുത്ത് വന്നതും. എന്നാല്‍ അത് നടന്നില്ല.

കല്യാണം മുടക്കിയ പനി
കലാം വീട്ടിലെത്തുമ്പോള്‍ ചിന്നമരയ്ക്കാരുടെ ഭാര്യയും കുട്ടികളും പകര്‍ച്ചപ്പനി പിടിച്ച് കിടപ്പിലാണ്. അവരെ ശുശ്രൂക്ഷിക്കാന്‍ കൂടി കലാം.

പെണ്ണുകാണല്‍ നീട്ടിവെച്ചു
പനി മാറിയ ശേഷം പെണ്ണുകാണാന്‍ പോകാം എന്നായിരുന്നു കരുതിയത്. എന്നാല്‍ പനി മാറിയപ്പോഴേക്കും ലീവും തീര്‍ന്നു. അങ്ങനെ പെണ്ണുകാണലും നടന്നില്ല. മനോരമ ന്യൂസാണ് അബ്ദുള്‍ കലാമിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഈ ഏട് പുറത്തുവിട്ടത്.

വിവാഹത്തെ കുറിച്ച്
എന്തുകൊണ്ട് നിങ്ങള്‍ വിവാഹം കഴിച്ചില്ല എന്ന് ഒരുപാട് പേര് കലാമിനോട് ചോദിച്ചിട്ടുണ്ട്. ഈ ചോദ്യം ചോദിച്ച ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒരു വിദ്യാര്‍ഥിയോട് നിങ്ങള്‍ക്ക് എല്ലാവര്ക്കും ഏറ്റവും മികച്ച ജീവിതപങ്കാളിയെത്തന്നെ കിട്ടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവാഹം കഴിക്കാത്തത് കൊണ്ട്
വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നേടാന്‍ കഴിഞ്ഞതിന്റെ പാതിപോലും എത്താന്‍ കഴിയുമായിരുന്നില്ല എന്ന് ഒരിക്കല്‍ അബ്ദുള്‍ കലാം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications