കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് കൊവിഡ് വന്നവർക്ക് രണ്ടാമത്തെ ഡോസ് എപ്പോൾ? ആരോഗ്യമന്ത്രാലയം പറയുന്നത്

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും രോഗം ബാധിച്ചവർക്കും രോഗം ബാധിച്ച നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് വഴിത്തിരിവാണെന്നാണ് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. എന്നാൽ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ 0.05 ശതമാനത്തിൽ താഴെ മാത്രമാണെന്നും ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചാൽ രണ്ടാമത്തെ ഡോസ് എപ്പോൾ എടുക്കുമെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

കൂട്ടുകാരിക്കുവേണ്ടി തല വേണമെങ്കിലും എടുക്കും; ഡിംപലിന്റെ ആഗ്രഹം സാധിച്ചുനൽകി മണിക്കുട്ടൻകൂട്ടുകാരിക്കുവേണ്ടി തല വേണമെങ്കിലും എടുക്കും; ഡിംപലിന്റെ ആഗ്രഹം സാധിച്ചുനൽകി മണിക്കുട്ടൻ

കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചാൽ രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിയില്ല എന്ന് അർത്ഥമില്ല. എങ്കിൽപ്പോലും രോഗമുക്തി നേടി നാല് മുതൽ എട്ട് ആഴ്ച വരെ വാക്സിൻ സ്വീകരിക്കുന്നത് നീട്ടിവെക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നത്.

covid-vaccine-web-8

കൊവിഡ് ബാധയുടെ ലക്ഷണങ്ങളുള്ള ആളുകൾ. ആന്റി കൊവിഡ് മോണോക്ലോണൽ ആന്റിബോഡികൾ അല്ലെങ്കിൽ രോഗമുക്തി നേടിയ ശേഷം രോഗികൾക്ക് പ്ലാസ്മ നൽകിയവർ. അസുഖം ബാധിച്ചതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായ രോഗികൾ. കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഹോം ക്വാറന്റൈൻ ചട്ടങ്ങൾ പൂർത്തിയാക്കിയവർക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നൽകിയിട്ടുള്ള നിർദേശം. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ടവർ കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ നാല് മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യമന്ത്രാലയവും ഐസിഎംആറും ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
Vaccination camp for Media employees| Oneindia Malayalam

English summary
When can you get second vaccine shot if infected after first dose?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X