Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ഞൂറും ആയിരവും കൂട്ടിയിട്ട് കത്തിച്ചു, ഒന്നും രണ്ടുമല്ല 500 കോടി! ആരാണീ കോടീശ്വരനായ മുന്‍ മന്ത്രി?

2011 ജനുവരിയിലാണ്, കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നും 4 കോടി രൂപ കത്തിയ നിലയില്‍ കണ്ടെടുത്തത്. വലിയ ബാഗുകളില്‍ നിറച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. ആരാണ് എന്താണ് എന്നൊന്നും ആര്‍ക്കും ആദ്യം മനസിലായതേ ഇല്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല, അല്ലെങ്കില്‍ അതൊരു തുടക്കം മാത്രമായിരുന്നു.

Read Also: 15 ലക്ഷം അക്കൗണ്ടിലിടാമെന്ന് മോദി പറഞ്ഞോ, എപ്പോള്‍.. ഡോ. തോമസ് ഐസക് വെറുതെ വിഡ്ഡിവേഷം കെട്ടരുത്!

ഒരു മുന്‍ മന്ത്രിയുടേതാണ് കത്തിയ പണമെന്ന് പലരും പറഞ്ഞുനടന്നു. വലിയ ചാക്കുകളില്‍ നിറച്ച് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കീറിമുറിച്ചും കത്തിച്ചും നശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ടി വി ചാനലുകളില്‍ നിറഞ്ഞു. ഇങ്ങനെ നശിപ്പിച്ചും വലിയ കുന്നിന്‍മുകളില്‍ നിന്നും ടിപ്പര്‍ലോറിയില്‍ കയറ്റി താഴേക്ക് തട്ടിയും അന്ന് കളിച്ചത് 500 കോടിയില്‍പ്പരം രൂപ കൊണ്ടാണ്. കാണാം ആ കളികള്‍...

ആ മന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഡിയോ

ആ മന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഡിയോ

കര്‍ണാടകയിലെ ബി ജെ പി നേതാവും മന്ത്രിയുമായിരുന്ന ഗാലി ജനാര്‍ദ്ദനന്‍ റെഡ്ഡിയുടെ കള്ളപ്പണമാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന റെയ്ഡില്‍ കുടുങ്ങാതിരിക്കാനാണത്രെ കോടികള്‍ വരുന്ന നോട്ടുകെട്ടുകള്‍ ഇങ്ങനെ നശിപ്പിച്ചത്. വാര്‍ത്ത കേട്ടവര്‍ ഞെട്ടിത്തരിച്ചുപോയി.

കോടിക്കോടീശ്വരന്‍ റെഡ്ഡി

കോടിക്കോടീശ്വരന്‍ റെഡ്ഡി

കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പണക്കാരനായ നേതാവാണ് ഗാലി ജനാര്‍ദ്ദനന്‍ റെഡ്ഡി. ബെല്ലാരിയിലെ റെഡ്ഡി ബ്രദേഴ്‌സ് എന്ന് പറഞ്ഞാല്‍ കര്‍ണാടക മൊത്തമറിയും. പണത്തിന്റെ കാര്യത്തിലും സ്വാധീനത്തിന്റെ കാര്യത്തിലും ജനാര്‍ദ്ദന റെഡ്ഡി മാത്രമല്ല, സഹോദരന്മാരായ കരുണാകര റെഡ്ഡിയും സോമശേഖറ റെഡ്ഡിയും കരുത്തന്മാര്‍ തന്നെ.

വൈറലായ വീഡിയോകള്‍

വൈറലായ വീഡിയോകള്‍

അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ വലിയ വലിയ ചാക്കുകളില്‍ നിറച്ച് ഈര്‍ച്ചമില്ലില്‍ കൊണ്ടുപോയി വാള് വെച്ച് കീറുകയായിരുന്നു. കൂറ്റന്‍ ലോറികളില്‍ നിറച്ച് കുന്നിന്‍മുകളില്‍ നിന്നും ഇവ താഴേക്ക് തട്ടി. കുറെ കൂട്ടിയിട്ട് കത്തിച്ചു. ഇതില്‍ പലതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കന്നഡ ടി വി ചനലുകള്‍ കാണിച്ചിരുന്നു. ഏതാണ്ട് 500 കോടി രൂപ ഇങ്ങനെ നശിപ്പിച്ചത്രെ.

കോടിക്കോടീശ്വരന്‍

കോടിക്കോടീശ്വരന്‍

അനധികൃത ഖനനത്തിലൂടെ റെഡ്ഡി സഹോദരന്മാര്‍ സമ്പാദിച്ചത് ആയിരക്കണക്കിന് കോടികള്‍. 2009 - 2010 വര്‍ഷങ്ങളില്‍ മാത്രം ഇവര്‍ ലാഭമുണ്ടാക്കിയത് 4635.86 കോടി രൂപയാണ് എന്നാണ് ലോകായുക്ത റിപ്പോര്‍ട്ട്. ചൈനയിലേക്കും ബ്രസീലിലേക്കും ഹോങ്കോങിലേക്കും സിംഗപ്പൂരിലേക്കും മറ്റുമായി 12.7 മില്യണ്‍ ടണ്‍ ഇരുമ്പാണ് ഇവര്‍ കയറ്റിവിട്ടത്.

സിഹാസനം.. കിരീടം.. വിമാനം..

സിഹാസനം.. കിരീടം.. വിമാനം..

15 കിലോ സ്വര്‍ണം കൊണ്ടുണ്ടാക്കിയ സിംഹാസനം. കിരീടം. സ്വന്തമായി പറക്കാന്‍ രുഗ്മിണി എന്ന് പേരുള്ള ഹെലികോപ്ടര്‍.. ഒരു രാജാവായി ജീവിക്കുകയായിരുന്നു ജനാര്‍ദ്ദന റെഡ്ഡി. തിരുപ്പതി ക്ഷേത്രത്തിലേക്ക് 43കോടിയുടെ കിരീടമാണ് റെഡ്ഡി സംഭാവന ചെയ്തത്.

കഴിഞ്ഞില്ല ആഡംബരങ്ങള്‍

കഴിഞ്ഞില്ല ആഡംബരങ്ങള്‍

സ്വര്‍ണനൂലുകള്‍ കോര്‍ത്ത ഷര്‍ട്ടാണത്രെ റെഡ്ഡി ധരിച്ചിരുന്നത്. ഇതിന് ചെലവ് ഒന്നിന് 1 ലക്ഷം രൂപ. 13 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ദേഹത്ത്. സ്വര്‍ണക്കവറില്‍ പൊതിഞ്ഞ ബ്ലാക്ക്‌ബെറി ഫോണ്‍. കൊട്ടാരം പോലുള്ള വീട്ടില്‍ സ്വിമ്മിങ് പൂളും ബാറും 70 എംഎം സക്രീനും മസാജ് സെന്ററും.

സ്വര്‍ണം കൊണ്ടാണ് കളി

സ്വര്‍ണം കൊണ്ടാണ് കളി

വീട്ടിലെ പാത്രങ്ങള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, പൂജ സാധനങ്ങള്‍ എന്തിനധികം ബാത്ത്‌റൂം ഫിറ്റിങ്‌സ് വരെ സ്വര്‍ണം കൊണ്ടാണ് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. സിഗരറ്റ് വലിക്കാത്ത റെഡ്ഡിയുടെ വീട്ടില്‍ സ്വര്‍ണം കൊണ്ടുള്ള ആഷ്ട്രേയും ലൈറ്ററും.

ആരാണീ ജനാര്‍ദ്ദന റെഡ്ഡി

ആരാണീ ജനാര്‍ദ്ദന റെഡ്ഡി

കര്‍ണാടകയിലെ ഖനി മാഫിയ തലവനായിരുന്നു ജനാര്‍ദ്ദന റെഡ്ഡി. കോടീശ്വരന്‍. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി ജെ പി മന്ത്രിസഭയിലെ അംഗം. അനധികൃത ഖനനത്തിന് ജയിലില്‍ പോകേണ്ടി വന്നതോടെ റെഡ്ഡിയുടെ കഷ്ടകാലം തുടങ്ങി. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്നു.

 റെഡ്ഡി ബ്രദേഴ്സ്

റെഡ്ഡി ബ്രദേഴ്സ്

സാധാരണക്കാരെ പോലെ കാര്യങ്ങള്‍ ചെയ്താല്‍ പോര എന്ന് നിര്‍ബന്ധമുള്ള ആളാണ് ജനാര്‍ദ്ദന്‍ റെഡ്ഡി. അതിനുള്ള കഴിവ് കോടീശ്വരനായ റെഡ്ഡിക്ക് ഉണ്ട് താനും. കര്‍ണാടകത്തില്‍ റെഡ്ഡി ബ്രദേഴ്സ് എന്ന് പറഞ്ഞാല്‍ അങ്ങനെയാണ്.

മകളുടെ വിവാഹം

മകളുടെ വിവാഹം

ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാനപ്പെട്ട വാര്‍ത്ത. പാലസ് ഗ്രൗണ്ടിലെ ആഡംബര വിവാഹത്തിന് പൊടിക്കുന്നത് കോടികള്‍. വീഡിയോ രൂപത്തിലുള്ള വിവാഹ ക്ഷണക്കത്തിന് മാത്രം ചെലവ് ലക്ഷങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+