കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ എന്ന് തുറക്കുമെന്ന് കത്ത്; കത്തെഴുതിയ കുട്ടിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി, സംഭവം വൈറല്‍

Google Oneindia Malayalam News

ചെന്നൈ: രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാതെ ഓണ്‍ലൈന്‍ ക്ലാസിലാണ് വിദ്യാര്‍ത്ഥികളുടെ പഠനം. കൂട്ടുകാരെ കാണാന്‍ പറ്റാതെയും വീട്ടില്‍ തന്നെ അടങ്ങിയിരുന്നും മടുത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ എപ്പോള്‍ തുറക്കുമെന്ന് ചോദിച്ച് മന്ത്രിമാര്‍ക്കും മറ്റും കത്തയക്കുന്നതും പതിവാണ്.

പവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ടപവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ട

കൂടാതെ സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ കരയുന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു സംഭവമാണ് ചെന്നൈയില്‍ നടന്നത്. തന്റെ സ്‌കൂള്‍ എപ്പോള്‍ തുറക്കുമെന്ന് ചോദിച്ചാണ് ആറാം ക്ലാസുകാരി പ്രജ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തെഴുതിയത്. തമിഴ്‌നാട് ഹൊസൂര്‍, ധര്‍മപുരി, ടൊറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്. ഉദയകുമാരി ദമ്പതികളുടെ മകളാണ് പ്രജ്ഞ.

1

തന്റെ സ്‌കൂള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടാണ് ആറാം ക്ലാസുകാരിയായ പ്രജ്ഞ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കത്തില്‍ വീട്ടിലെ ഫോണ്‍ നമ്പറും ചേര്‍ത്തിരുന്നു. കത്ത് ലഭിച്ചതോടെ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പ്രജ്ഞയെ വിളിച്ചത്. നവമ്പര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കുെമന്നും അന്ന് മോള്‍ക്ക് സ്‌കൂളില്‍ പോകാമെന്നും, അധ്യാപകര്‍ പറയുന്ന കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പേടിക്കാനൊന്നുമില്ലെന്നും മുഖ്യമന്ത്രി പ്രജ്ഞയോട് പറഞ്ഞു. തന്റെ സ്‌കൂള്‍ എന്ന് തുറക്കുമെന്ന് അറിയാന്‍ വേണ്ടിയായിരുന്നു താന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് പ്രജ്ഞ പറഞ്ഞു. മുഖ്യമന്ത്രിയാണെന്ന് ആദ്യം മനസ്സിലായതേയില്ല. പിന്നീട് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേട്ടു. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിളിച്ച് പറയുമെന്ന് കരുതിയില്ലെന്ന്ും പ്രജ്ഞ കൂട്ടിചേര്‍ത്തു.

മൻമോഹൻ സിംഗിനെ കാണാൻ ഫോട്ടോഗ്രാഫറുമായി കേന്ദ്രമന്ത്രി, മൃഗശാലയിലെ മൃഗങ്ങളല്ലെന്ന് തുറന്നടിച്ച് മകൾമൻമോഹൻ സിംഗിനെ കാണാൻ ഫോട്ടോഗ്രാഫറുമായി കേന്ദ്രമന്ത്രി, മൃഗശാലയിലെ മൃഗങ്ങളല്ലെന്ന് തുറന്നടിച്ച് മകൾ

2

കോവിഡിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂള്‍ തമിഴ്‌നാട്ടില്‍ തുറന്നിരുന്നു. 9 മുതല്‍ പ്ലസ് 2 വരെയുള്ള ക്ലാസുകള്‍ കഴിഞ്ഞ മാസമാണ് തുറന്നത്. എന്നാല്‍ താഴ്ന്ന ക്ലാസുകള്‍ ഇതുവരെ തുറന്നിട്ടില്ല. കഴിഞ്ഞ മാസം കേരളത്തിലും സമാനമായ. രീതിയില്‍ വിദ്യാര്‍ത്ഥിനി തന്റെ സ്‌കൂള്‍ എന്ന് തുറക്കുമെന്ന് ചേദിച്ച് കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങലില്‍ വൈറലായിരുന്നു. വയനാട്ടിലെ മരിയനാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ തന്‍ഹ ഫാത്തിമയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇനി എനിക്ക് പറ്റില്ല ഉമ്മ സ്‌കൂളില്‍ പോകാതിരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് കരയുന്ന വീഡിയോ ആയിരുന്നു അത്. തുടര്‍ന്ന് ഈ വിഡായോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടിയെ വിളിക്കുകയായിരുന്നു. മന്ത്രി സാര്‍ എന്ന് വിളിച്ച ഫാത്തിമയോട് മന്ത്രി സാര്‍ അല്ലെന്നും വിദ്യഭ്യാസ മന്ത്രി അപ്പൂപ്പനെന്നും വിളിക്കണമെന്നും അദ്ദേഹം പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂള്‍ ഉടന്‍ തുറക്കണമെന്നും കളിക്കാന്‍ കൂട്ടുകാരില്ലെന്നും സ്‌കൂള്‍ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ലെന്നുമാണ് തന്‍ഹ പറഞ്ഞത്. വീഡിയോ കോള്‍ വിളിക്കുന്ന ദൃശ്യവും മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ചിരുന്നു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകുമോ? വർക്കിംഗ് കമ്മിറ്റി യോഗം തുടങ്ങി..നിർണായകംരാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകുമോ? വർക്കിംഗ് കമ്മിറ്റി യോഗം തുടങ്ങി..നിർണായകം

Recommended Video

cmsvideo
Mk Stalin's surprise visit to government shool hostels and police station
3

കൂടാതെ പാഠ്യേതര, വിഷയങ്ങള്‍ക്കും, സ്‌പോര്‍ട്, എന്‍സിസി എന്നിവക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് എടുത്ത് കളഞ്ഞതില്‍ സംബന്ധിച്ച് മലപ്പുറത്ത് നിന്നും സന ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനി മന്ത്രിയെ ഫോണ്‍ വിളിച്ചതും വൈറലായിരുന്നു. വളരെ സൗമ്യാമായിട്ടായിരുന്നു മന്ത്രി ഫാത്തിമ സനക്ക് മറുപടി നല്‍കിയത്. ഫാത്തിമയുടെ കുടുംബത്തെ കുറിച്ചും അന്വേഷിച്ച ശേഷമാണ് മന്ത്രി ഫോണ്‍ കട്ട് ചെയ്തത്. സമാന രീതിയില്‍ പാലക്കാട് നിന്നും വിദ്യാര്‍ത്ഥി പഠന ആവശ്യം ഉന്നയിച്ച്‌കൊണ്ട് കൊല്ലെ എംഎല്‍എ മുകേഷിനെയും വിളിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടിക്ക് മുകേഷ് നല്‍കിയ മറുപടി വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ മുകേഷിനെതിരെ രൂക്ഷമായ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.

English summary
When does the school open letter to cm, The CM called the student in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X