ഇന്ത്യ - പാക് മത്സരത്തിന് തൊട്ടുമുമ്പേ വിരാട് കോലിയെ കിഡ്‌നാപ്പ് ചെയ്താല്‍?
സ്വപ്‌നം പോലെ ഒരു കരിയറിന് നടുവിലാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ലോകകപ്പിലും ഐ പി എല്ലിലും മിന്നുന്ന ഫോം. ലോകത്തെ മാര്‍ക്കറ്റ് വാല്യു കൂടി മൂന്നാമത്തെ താരം, ഇ എസ് പി എന്നിന്റെ ലോക പ്രശസ്ത സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനം. കളിക്കളത്തിലും പുറത്തും വിരാട് കോലിയാണ് താരം. കോലിയെ വെച്ച് എന്ത് പറഞ്ഞാലും അത് ഹിറ്റാകുമെന്ന കാര്യം മൂന്നരത്തരം.
ഈ വിരാട് കോലിയെ ഇന്ത്യ പാക് മത്സരത്തിന് തൊട്ടുമുമ്പ് ആരെങ്കിലും തട്ടിക്കൊണ്ടുപോയാലോ. ഞെട്ടാന്‍ വരട്ടെ. തല്‍ക്കാലം അങ്ങനെ ഒരു അവസ്ഥയില്ല. എന്നാലോ ഉണ്ട് താനും. അടുത്തതായി റിലീസിന് തയ്യാറെടുക്കുന്ന ഡിഷൂം എന്ന ബോളിവുഡ് ചിത്രത്തിലാണ് വിരാട് കോലിയെ പാകിസ്താനുമായുള്ള മത്സരത്തിന് മുമ്പ് തട്ടിക്കൊണ്ടുപോകുന്നത്.

വിരാടുമായി നല്ല സാദൃശ്യമുള്ള വിരാജ് എന്ന പേരാണ് സിനിമയിലെ താരത്തിന് നല്‍കിയിരിക്കുന്നത്. കണ്ടാല്‍ വിരാട് കോലിയെ പോലെ തോന്നുന്ന സക്കീബ് സലിമാണ് സിനിമയില്‍ വിരാജിനെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രഹാം, വരുണ്‍ ധവാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ഖന്ന തുടങ്ങിയവരാണ് ഡിഷൂമില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രോഹിത് ധവാനാണ് ഡിഷൂം എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ....












Click it and Unblock the Notifications