എത് ദിവസമാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി? തീയതിയും സമയവും അറിയാം
ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിവസമാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം. അഷ്ടമി വരുന്ന ദിവസമാണ് മറ്റ് സംസ്ഥാനങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതെങ്കിൽ കേരളത്തിൽ രോഹിണി നക്ഷത്രത്തിലാണ്
പൊതുവെ ആചാരം. എന്നാൽ ഇത്തവണ സപ്റ്റംബർ 6,7 എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായാണ് ആഘോഷം.
അഷ്ടമി തിഥി സെപ്റ്റംബർ ആറിന് വൈകീട്ട് 3:37 ന് ആരംഭിച്ച് ഏഴിന് വൈകീട്ട് 4:14 നാണ് അവസാനിക്കുന്നത്. അഷ്ടമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രോഹിണി നക്ഷത്രം 6 ന് രാവിലെ 9:20 ന് തുടങ്ങി വൈകീട്ട് 7 ന് രാവിലെ 10:25 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ 6 ന് ശ്രീകൃഷ്ണ ജയന്തിയും 7 ന് 'ദഹി ഹൻഡി' (പൊതുവെ ഉത്തരേന്ത്യയിൽ) ആഘോഷിക്കപ്പെടുന്നു.

ആഘോഷങ്ങൾ എങ്ങനെ
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജൻമദിനം ഹിന്ദുക്കൾ വളരെ അധികം കൊണ്ടാറാടുണ്ട്. കുട്ടികളെ അണിനിരത്തി കൃഷ്ണ വേഷം കെട്ടിച്ച് ഘോഷയാത്രകൾ നടത്തിയും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തിയുമൊക്കെയാണ് ആഘോഷങ്ങൾ. വസുദേവന്റെയും ദേവകിയുടെയും മകനായി മധുരയിൽ ആണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം. ഈ വർഷം ശ്രീകൃഷ്ണന്റെ 5250-ാം ജന്മദിനമാണെന്നാണ് കരുതപ്പെടുന്നത്.
കൃഷ്ണാഷ്ടമി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പൂജാമുറിയും വീടും പരിസരമെല്ലാം വൃത്തിയാക്കുന്ന പതിവ് ഉണ്ട്. പൂജ മുറിയും കൃഷ്ണ പ്രതിമകളും പ്രത്യേകം അലങ്കരിക്കും. കൃഷ്ണ പ്രതിമയെ പ്രത്യേകമായി വസ്ത്രങ്ങൾ ധരിപ്പിച്ച് അണിഞ്ഞൊരുക്കി പൂക്കങ്ങൾ ധരിപ്പിക്കും.
പുഷ്പങ്ങൾ, പലതരം മധുരപലഹാരങ്ങൾ, പഞ്ചാമൃതങ്ങൾ എന്നിവ വിശ്വാസികൾ കൃഷ്ണനായി സമർപ്പിക്കും. ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേകം ഭക്തി ഗാനങ്ങൾ ആലപിക്കുകയും ഭഗവദ്ഗീത ശ്ലോകങ്ങൾ വായിക്കുകയും ചെയ്യും. കൃഷ്ണന്‌റെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം
ജന്മാഷ്ടമി ഉത്സവം ആഘോഷിക്കപ്പെടാറുണ്ടെങ്കിലും ഏറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്നത് മഥുരയിലും വൃന്ദാവനത്തിലുമാണ്.












Click it and Unblock the Notifications