കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെ പശുവിന് വേണ്ടിയാണ് ഞാന്‍ ആ കൊല നടത്തിയത്!! പശുവിന്‍റെ പേരില്‍ കൊലനടത്തിയ പ്രതിയുടെ വീഡിയോ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പശുവിന് വേണ്ടിയാണ് കൊലനടത്തിയതെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ | Oneindia Malayalam

അച്ഛാദിൻ വാഗ്ദാധാനം ചെയ്ത് അധികാരത്തിൽ കയറിയ ബിജെപി സർക്കാരിന്റെ നാല് വർഷത്തെ ഭരണകാലയളവിനിടയിൽ പശുവിന്‍റെ പേരില്‍ കൊല്ലപ്പെട്ടത് നിരവധി പേരാണ്. ഇതിൽ ഭൂരിഭാഗവും മുസ്‌ലീങ്ങളാണ്. ബിജെപിയുടെ പുതിയ താരനേതാവ് യോഗി ആഥിത്യനാഥിന്റെ ഉത്തർപ്രദേശിലാണ് അക്രമണങ്ങൾ ഏറെയും നടന്നത്.കഴിഞ്ഞ മാസവും പശുക്കടത്തെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുപിയില്‍ ഒരാളെ തല്ലിക്കൊന്നു.

ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ കാസിം ഖുറേഷിയെന്ന 45 വയസ്സുകാരനെയാണ് പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതി കൊലനടന്നത് പശുവിന്‍റേ പോരില്‍ അല്ല മറിച്ച് ബൈക്ക് തര്‍ക്കമായിരുന്നെന്നും കൊലപാതക സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും വ്യക്തമാക്കി കേസില്‍ ജാമ്യം നേടി പുറത്തെത്തി. എന്നാല്‍ ദേശീയ മാധ്യമമായ എന്‍ഡിടിവി നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ പശുവിനെ വകവരുത്തിയതിനാലാണ് താന്‍ കാസിമിനെ കൊന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രതി. വീഡിയോയും വിവരങ്ങളും ഇങ്ങനെ

പശുവിന്‍റേ പേരില്‍

പശുവിന്‍റേ പേരില്‍

ബി.ജെ.പി അധികാരത്തിലേറിയ 2014 മുതൽ ഇതുവരെ രാജ്യത്ത് 54 പേരെയാണ് ആൾക്കൂട്ടം അടിച്ചുകൊന്നത്. ഇതിൽ ഏറെയും ബീഫിന്റെ പേരിലായിരുന്നു. ദേശീയതലസ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്ത് സൈനികന്റെ പിതാവ് അഖ്ലാ‌ഖ് ഇത്തരത്തിൽ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു.

ഇരകള്‍

ഇരകള്‍

വീട്ടില്‍ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണം. ലാബിലേക്ക് ടെസ്റ്റിന് അയച്ചെങ്കിലും ഗോമാംസമല്ലായിരുന്നു ഇതെന്ന് തെളിഞ്ഞു. കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ടത് അയൽവാസികൾ അടക്കമുള്ളവരാണ്. ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ കൊല്ലപ്പെട്ട ജുനൈദും ഇതിന്റെ ഒടുവിലത്തെ ഇരയാണ്.

മര്‍ദ്ദിച്ച് കൊന്നു

മര്‍ദ്ദിച്ച് കൊന്നു

യുപിയിലെ ഹാപൂരില്‍ ജൂണ്‍ 18 നാണ് കാസിമിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. കൂടെയുണ്ടായിരുന്ന 65 കാരനായ സമിയുദ്ദീന് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു. കാസിം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇരുവരേയും മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബൈക്ക് തര്‍ക്കം

ബൈക്ക് തര്‍ക്കം

എന്നാല്‍ മോട്ടോര്‍ ബൈക്കുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നായിരുന്നു സംഭവത്തില്‍ പോലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തില്‍ രാകേഷ് സിസോദിയ എന്നയാള്‍ അറസ്റ്റിലായി. എന്നാല്‍ അക്രമം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നെന്ന് വാദിച്ച് സിസോദിയ ജാമ്യം നേടി വെളിയിലെത്തി. ഇതിന് പിന്നാലെയാണ് പശുവിന്‍റെ പേരില്‍ തന്നെയാണ് താന്‍ കൊലനടത്തിയതെന്ന് വെളിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

അടിച്ചു കൊന്നു

അടിച്ചു കൊന്നു

അവര്‍ പശുവിനെ വകവരുത്തിയതിനാലാണ് താന്‍ അവരെ അടിച്ചുകൊന്നത്. രാകേഷ് എന്‍ഡിടിവിയോട് വെളിപ്പെടുത്തി. കൊല ചെയ്തതതില്‍ തനിക്ക് ഒരു കുറ്റബോധവുമില്ല. പശുവിന് വേണ്ടി തന്നെയാണ് താന്‍ കൊലനടത്തിയതെന്ന് ജയിലറോട് താന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

വന്‍ സ്വീകരണം

വന്‍ സ്വീകരണം

ജുലൈയില്‍ താന്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചും രാകേഷ് വെളിപ്പെടുത്തി. മൂന്നോ നാലോ കാര്‍ എന്നെ കൊണ്ടുപോകാനായി ജയിലില്‍ എത്തി. അവര്‍ എന്‍റെ പേരില്‍ മുദ്രാവാക്യം വിളിച്ചു.

ആയിരം തവണ

ആയിരം തവണ

ഞാന്‍ ചെയ്തതോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. വേണമെങ്കില്‍ പശുവിന് വേണ്ടി ഇനിയും ആയിരം കൊലപാതകങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. രാകേഷ് പറഞ്ഞു. ആക്രമണത്തിനിടയില്‍ കാസിം വെള്ളം ചോദിച്ചപ്പോള്‍ കുടിക്കാന്‍ നല്‍കാതിരുന്നതിനേയും രാകേഷ് ന്യായീകരിച്ചു. പശുവിനെ കൊന്നയാള്‍ക്ക് വെള്ളം കുടിക്കാന്‍ അര്‍ഹതയില്ല.

പോലീസും സര്‍ക്കാരും

പോലീസും സര്‍ക്കാരും

ഞങ്ങളുടെ സര്‍ക്കാരാണ് യുപി ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസും ഞങ്ഹള്‍ക്കൊപ്പമാണ്. സമാജ്വാദി പാര്‍ട്ടിയാണ് ഭരണത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു രാകേഷ് വീഡിയയോയില്‍ പറയുന്നു.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
when-key-accused-in-lynching-cases-admit-to-their-crimes-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X