സോണിയയെ പ്രശംസിച്ച് മനേക ഗാന്ധി
പിലിഭിത്ത്: അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ മാതൃകയാക്കണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധി. സ്വന്തം ലോക്‌സഭ മണ്ഡലമായ പിലിഭിത്തില്‍ ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മേനക ഗാന്ധി അപ്രതീക്ഷിത അഭിപ്രായ പ്രകടനം നടത്തിയത്.
ഇടനിലക്കാര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ മനേക ഗാന്ധിയോട് പറഞ്ഞു. തന്റെ പേര് ദുരുപയോഗം ചെയ്ത ബന്ധുവിനോട് സോണിയാഗാന്ധി ചെയ്ത കാര്യമാണ് മനേക ഗാന്ധി ഉദ്യോഗസ്ഥരോട് മറുപടിയായി പറഞ്ഞത്.

സോണിയഗാന്ധിയുടെ ബന്ധു ഒരിക്കല്‍ ഒരു കട തുടങ്ങി. സോണിയയുടെ പേരു പറഞ്ഞ് കച്ചവടം മെച്ചപെടുത്താനും കൂടുതല്‍ ലാഭം കൊയ്യാനും ബന്ധു ശ്രമിച്ചു. എന്നാല്‍ വിവരമറിഞ്ഞ സോണിയ ബന്ധുവിനെതിരെ പത്രത്തില്‍ പരസ്യം നല്‍കുകയായിരുന്നു. തന്റെ പേര് ദുരുപയോഗം ചെയ്യുന്ന ബന്ധുവിന്റെ കെണിയില്‍പെട്ട് വഞ്ചിക്കപെടരുതെന്ന് മുന്നറിയിപ്പും നലല്‍കി എന്ന പഴയ കഥയാണ് മനേക ഗാന്ധി ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അഴിമതികാര്‍ക്കെതിരെ പത്രത്തില്‍ പരസ്യം നല്‍കുകയോ ഓഫീസില്‍ ബോര്‍ഡ് തൂക്കുകയോ ചെയ്യാന്‍ എല്ലാവരും തയ്യാറാകണം. എല്ലാവര്‍ക്കും മാതൃകയാണ് സോണിയയുടെ നടപടിയെന്നും മനേക ഗാന്ധി പറഞ്ഞു. അഴിമതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications