മുംബൈയില്‍ കുട്ടികള്‍ കണ്ട ഭീകരവാദി രാജ്ദീപ് സര്‍ദേശായിയോ, പത്രം പറയുന്നതെന്ത്..
മുംബൈ: ആരാണ് രാജ്ദീപ് സര്‍ദേശായി. ഇന്ത്യയിലെ പ്രമുഖ ജേര്‍ണലിസ്റ്റാണ്. എന്നാല്‍ ഒഡീഷയിലെ സംപദ് എന്ന പ്രാദേശിക പത്രത്തിന് രാജ്ദീപ് സര്‍ദേശായി ഭീകരവാദിയെന്ന് സംശയിക്കുന്ന ആളാണ്. ഇന്നലെ വെള്ളിയാഴ്ചയാണ് രാജ്ദീപ് സര്‍ദേശായിയുടെ രേഖാചിത്രം ഒന്നാം പേജില്‍ സംപദ് അച്ചടിച്ചത്. ഭീകരവാദികളെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള ഒരു കുറിപ്പിനൊപ്പമായിരുന്നു ചിത്രം.
മുംബൈയിലെ ഉറാന് നാവിക താവളത്തില്‍ ആയുധധാരികള്‍ കടന്നതായി കഴിഞ്ഞ ദിവസം സശയം ഉയര്‍ന്നിരുന്നു. കറുത്ത വേഷമിട്ട ആയുധ ധാരികളെ കണ്ടെന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിന് പിന്നാലെ മുംബൈയില്‍ നാവിക സേനയുടെ അതീവ ജാഗ്രതാനിര്‍ദേശവും ഉണ്ടായി. ആയുധധാരികളായ അഞ്ച് പേരെ കണ്ടു എന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചത്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സംപദ് രാജ്ദീപ് സര്‍ദേശായിയുടെ രേഖാചിത്രം വെച്ചത്. തെറ്റ് മനസിലാക്കിയ പത്രം രാജ്ദീപ് സര്‍ദേശായിയോട് മാപ്പ് ചോദിച്ചു. മാപ്പ് പറഞ്ഞത് സ്വീകരിച്ച രാജ്ദീപ് സര്‍ദേശായി, വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ തിരുത്തും കൊടുക്കണമെന്ന് ട്വിറ്ററില്‍ സംപദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ദീപ് സര്‍ദേശായിയെ പത്രം ഭീകരവാദിയായി ചിത്രീകരിച്ച സംഭവം വലിയ പ്രാധാന്യത്തോടെയാണ് ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications