കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കുട്ടികള്‍ കണ്ട ഭീകരവാദി രാജ്ദീപ് സര്‍ദേശായിയോ, പത്രം പറയുന്നതെന്ത്..

  • By Kishor
Google Oneindia Malayalam News

മുംബൈ: ആരാണ് രാജ്ദീപ് സര്‍ദേശായി. ഇന്ത്യയിലെ പ്രമുഖ ജേര്‍ണലിസ്റ്റാണ്. എന്നാല്‍ ഒഡീഷയിലെ സംപദ് എന്ന പ്രാദേശിക പത്രത്തിന് രാജ്ദീപ് സര്‍ദേശായി ഭീകരവാദിയെന്ന് സംശയിക്കുന്ന ആളാണ്. ഇന്നലെ വെള്ളിയാഴ്ചയാണ് രാജ്ദീപ് സര്‍ദേശായിയുടെ രേഖാചിത്രം ഒന്നാം പേജില്‍ സംപദ് അച്ചടിച്ചത്. ഭീകരവാദികളെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള ഒരു കുറിപ്പിനൊപ്പമായിരുന്നു ചിത്രം.

മുംബൈയിലെ ഉറാന്‍ നാവിക താവളത്തില്‍ ആയുധധാരികള്‍ കടന്നതായി കഴിഞ്ഞ ദിവസം സശയം ഉയര്‍ന്നിരുന്നു. കറുത്ത വേഷമിട്ട ആയുധ ധാരികളെ കണ്ടെന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിന് പിന്നാലെ മുംബൈയില്‍ നാവിക സേനയുടെ അതീവ ജാഗ്രതാനിര്‍ദേശവും ഉണ്ടായി. ആയുധധാരികളായ അഞ്ച് പേരെ കണ്ടു എന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചത്.

rajdeep-sardesai

ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സംപദ് രാജ്ദീപ് സര്‍ദേശായിയുടെ രേഖാചിത്രം വെച്ചത്. തെറ്റ് മനസിലാക്കിയ പത്രം രാജ്ദീപ് സര്‍ദേശായിയോട് മാപ്പ് ചോദിച്ചു. മാപ്പ് പറഞ്ഞത് സ്വീകരിച്ച രാജ്ദീപ് സര്‍ദേശായി, വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ തിരുത്തും കൊടുക്കണമെന്ന് ട്വിറ്ററില്‍ സംപദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ദീപ് സര്‍ദേശായിയെ പത്രം ഭീകരവാദിയായി ചിത്രീകരിച്ച സംഭവം വലിയ പ്രാധാന്യത്തോടെയാണ് ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത്.

English summary
A local Odia newspaper, Sambad, on Friday splashed on its front page a sketch of Sardesai as a terror suspect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X