ദാവൂദിന്റെ സഹോദരൻ അറസ്റ്റിൽ ; പോലീസ് പൊക്കിയത് ബിരിയാണിക്ക് ഇടയിൽ നിന്ന്
ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള താനെ ക്രൈംബ്രാഞ്ചിന്റെ കവര്‍ച്ചാവിരുദ്ധ വിഭാഗമാണ് അറസ്റ്റ് ചെയ്തത്
താനെ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ പോലീസ് പിടിയിൽ. ഇയാൾ പോലീസ് വലയിലാകുമ്പോൾ ബിരിയാണി കഴിക്കുകയും കോൻ ബനേഗാ ക്രോർപതി റിയലിറ്റി ഷോ കാണുകയുമായിരുന്നെന്ന് പോലീസ്. താൻ പോലീസ് കമ്മീഷ്ണർ പരംബീർ സിങാണ് അറസ്റ്റ് വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച ദക്ഷിണ മുംബൈയിലെ സഹോദരി ഹസീന പാർക്കറുടെ വസതിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

ഇഖ്ബാലിന്റെ സംഘത്തിലുള്ള ഒരാളുടെ രഹസ്യ സന്ദേശം ലഭിച്ചെന്ന വ്യാവസായിയുടെ പരാതിയിൽ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അന്യായമായി തന്റെ പക്കൽ നിന്ന് നാലു ഫ്ലാറ്റുകളും 30 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തര പരാതിയുമായി മറ്റു ചില വ്യാവസായികളും രംഗത്തെത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്ന് പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് അറിയിച്ചു.
പ്രതിരോധ രഹസ്യം നൽകണം, നഗ്നചിത്രം പ്രചരിപ്പിക്കും; ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ പാക് ചാരൻ പിടിയിൽ
ഇഖ്ബാലിനെതിരെ സ്വദേശത്തും വിദേശത്തും നിരവധി കേസുകളുണ്ട്. സാറ, സഹാറ ഷോപ്പിങ് മാളുകൾ നിയമവിരുദ്ധമായി നിർമ്മിച്ച കേസിലു കൊലക്കേസിലേയും പ്രതിയാണ് .യു.എ.ഇ.യിലായിരുന്ന ഇയാളെ 2003-ല്‍ ഇന്ത്യക്ക് കൈമാറി. 2007-ല്‍ രണ്ടുകേസുകളിലും ഇയാളെ വെറുതെ വിട്ടു. കവര്‍ച്ചക്കേസില്‍ 2015-ല്‍ അറസ്റ്റിലായെങ്കിലും പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു












Click it and Unblock the Notifications