കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് പ്രകാശ് കാരാട്ട്, സിപിഎമ്മും സമ്മതിച്ചതാണ്!

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ ചൊല്ലി സി പി എമ്മില്‍ തര്‍ക്കം. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇപ്പോഴത്തെ സെക്രട്ടറി സീതാറം യെച്ചൂരിയുമാണ് ബി ജെ പിയെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത്. ബി ജെ പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നാണ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെടുന്നത്.

<strong>കെ സുരേന്ദ്രന്‍ കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ മാസ്റ്റര്‍? ഫേസ്ബുക്കില്‍ കൊലവിളി!</strong>കെ സുരേന്ദ്രന്‍ കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ മാസ്റ്റര്‍? ഫേസ്ബുക്കില്‍ കൊലവിളി!

ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ട് എന്ന് കരുതി ബി ജെ പി ഫാസിസ്റ്റ് പാര്‍ട്ടിയല്ല. പ്രകാശ് കാരാട്ട് മാത്രമല്ല, ബി ജെ പി ഫാസിസ്റ്റ് പാര്‍ട്ടിയല്ല എന്ന കാര്യം സി പി എം തന്നെ നേരത്തെ വിലയിരുത്തിയതാണ് എന്നും കാരാട്ടിനെ ഉദ്ധരിച്ച് മലയാള മനോരമ പറയുന്നു. ഫാസിസ്റ്റ് പോലെയുള്ള പ്രസ്ഥാനമാണ് ആര്‍ എസ് എസ് എന്നാണ് തിരുവനന്തപുരത്ത് നടന്ന പ്രത്യേക സമ്മേളനത്തില്‍ ഭേദഗതി ചെയ്ത പാര്‍ട്ടി പരിപാടിയുടെ കരടില്‍ പറഞ്ഞിട്ടുള്ളതെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്.

prakash-karat-

സി പി ഐ എം-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. ഇന്ത്യയില്‍ ഫാഷിസവും വര്‍ഗീയ ഫാഷിസവും സ്ഥാപിക്കപ്പെട്ടു എന്ന വാദത്തെ സി പി ഐ എം തള്ളിക്കളയുന്നുവെന്നാണ് ലേഖനത്തില്‍ കാരാട്ട് എഴുതിയത്. ബി ജെ പിയുടെ ഏകാധിപത്യരീതിയെ ഫാസിസമെന്നു വിളിക്കാനാവില്ലെന്നും കാരാട്ട് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>പുതിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പണി തുടങ്ങി... ഇനി പലിശരഹിത വിദ്യാഭ്യാസ വായ്പ!</strong>പുതിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പണി തുടങ്ങി... ഇനി പലിശരഹിത വിദ്യാഭ്യാസ വായ്പ!

അതേസമയം, ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ബി ജെ പിയെ ഒറ്റക്കെട്ടായി എതിര്‍ക്കണം എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പക്ഷം. ഹിറ്റ്ലറുടെ രീതിയില്‍തന്നെ വന്നാല്‍ മാത്രമേ ഫാസിസമെന്നു വിളിക്കാന്‍ പറ്റുകയുള്ളൂ എന്ന വാദമാണ് പ്രകാശ് കാരാട്ട് ഉയര്‍ത്തുന്നത് എന്നാണ് യച്ചൂരി പക്ഷത്തുള്ളവരുടെ വിമര്‍ശനം. ഹിറ്റ്ലറുടെ ജര്‍മനിയുമായി താരതമ്യം ചെയ്ത് ഫാഷിസം എത്തിയിട്ടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും ചോദ്യം ഉയരുന്നു.

<strong>കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....</strong>കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....

English summary
When CPIM leader Prakash Karat said BJP is not a Fascist party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X