കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റില്‍ കോമ വിട്ടു പോയി... ട്രോള് ഏറ്റുവാങ്ങി നരേന്ദ്ര മോദി

Google Oneindia Malayalam News

അബദ്ധങ്ങള്‍ വിളിച്ചു പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു പുത്തരിയേ അല്ല. എത്രയോ വട്ടം സ്ഥാനത്തും അസ്ഥാനത്തും നാക്ക് പിഴച്ച് ട്രോളുകളുടെ പെരുമഴ തന്നെ അദ്ദേഹം വാങ്ങിക്കൂട്ടിയിരിക്കുന്നു. അവസാനം വന്നത് ലോക സാമ്പത്തിക ഫോറത്തില്‍ വെച്ചായിരുന്നു. 600 കോടി ഇന്ത്യക്കാരുടെ വോട്ട് നേടിയാണ് താന്‍ ജയിച്ചതെന്നായിരുന്നു തള്ള്. ഈ നാക്ക് പിഴയില്‍ ചില്ലറ ട്രോളൊന്നുമല്ല മോദി വാങ്ങിക്കൂട്ടിയത്. നാക്കും പോരാഞ്ഞ് ഇപ്പോള്‍ ട്വിറ്ററിലും മോദിക്ക് പിഴച്ചിരിക്കുകയാണ്.

കുത്തും കോമയും

കുത്തും കോമയും

ഒരു കുത്തിലും കോമയിലുമൊക്കെ എന്തിരിക്കുന്നെന്ന് ചോദിക്കാന്‍ ഇരിക്കട്ടെ. എല്ലാത്തിനും അതിന്‍റേതായ അര്‍ത്ഥങ്ങളുണ്ട് ദാസാ എന്നാണ് പുതിയ ചൊല്ല്. വെറുമൊരു കോമയുടെ പുറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാങ്ങിക്കൂട്ടുന്ന ട്രോള് കണ്ടാല്‍ സഹിക്കാന്‍ ഒക്കില്ല. മോദിയെ മാത്രം അങ്ങനെ കുറ്റം പറയാന്‍ പറ്റുവോ. ഇംഗ്ലീഷ് വാദ്യാരെന്ന് അറിയപ്പെടുന്ന ശശി തരൂരിന് വരെ അബദ്ധം പറ്റിയിട്ടുണ്ട്. എന്തായാലും ഒരു കോമ കുറഞ്ഞത് മോദിക്ക് കിട്ടിയ വലിയ 'കുത്ത്' ആയിട്ടാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

എന്‍റെ ട്വീറ്റ് ശരിക്കും ഇങ്ങനെയാ

എന്‍റെ ട്വീറ്റ് ശരിക്കും ഇങ്ങനെയാ

കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ എങ്ങനെയാണ് സേവിക്കേണ്ടതെന്ന് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ ചെറുതായൊന്ന് പാളിപ്പോയി. 'ഗുണനിലവാരമുള്ളതും മെച്ചപ്പെട്ടതുമായ ചികിത്സാ സൗകര്യം പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു മോദി ഉദ്ദേശിച്ചത്. ( "Let us work together in providing the poor, quality and affordable healthcare.").

വല്ലാത്ത സേവിക്കല്‍ ആയിപ്പോയി

എന്നാല്‍ ട്വിറ്ററില്‍ എഴുതിയപ്പോള്‍ ഒരു കോമ കുറഞ്ഞു പോയി. 'മോശം നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു മോദി ആദ്യം കുറിച്ചത്. (Let us work together in providing the poor quality and affordable healthcare: PM).

ശരിയാ

ശരിയാ

എന്തായാലും ട്വീറ്റിനെതിരെ പരിഹാസങ്ങള്‍ ചില്ലറയൊന്നുമല്ല കിട്ടിയിരിക്കുന്നത്. സത്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുള്ളതിനാലാണ് കോമ ഇല്ലാതെ തന്നെ കാര്യം അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ഇത് ആദ്യമല്ല

ഇത് ആദ്യമല്ല

മോദി പിഴകള്‍ എന്ന പേജ് തുടങ്ങാനിരിക്കുകയാണ് ട്രോളന്‍മാര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായല്ല മോദിയുടെ നാക്ക് പിഴയ്ക്കുന്നത്. ഒരു റാലിക്കിടെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്നതിന് പകരം മോഹന്‍ ലാല്‍ എന്ന് പറഞ്ഞായിരുന്നു മോദി ആദ്യം പണി വാങ്ങിയത്. ശ്യാംജി കൃഷ്ണ വര്‍മയെ ശ്യാമപ്രസാദ് മുഖ്യര്‍ജി എന്ന് പറഞ്ഞതും ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ഭൂട്ടാനെ നേപ്പാള്‍ ആക്കിയതെല്ലാം ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

 എന്നാലും 600 കോടി

എന്നാലും 600 കോടി

600 കോടി ഇന്ത്യന്‍ ജനതയുടെ വോട്ട് നേടിയാണ് താന്‍ പ്രധാനമന്ത്രി ആയതെന്നായിരുന്നു ലിസ്റ്റിലെ അവസാന പിഴ. സ്വന്തം രാജ്യത്തെ ജനസംഖ്യയും വോട്ടർമാരുടെ എണ്ണവും എത്രയെന്ന് അറിയാത്ത പ്രധാനമന്ത്രി മോദി മാത്രമാകുമെന്നായിരുന്നു അന്ന് വിമര്‍ശനം ഉയര്‍ന്നത്.

English summary
"Let us work together in providing the poor quality and affordable healthcare: PM,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X