പ്രിയങ്ക ഗാന്ധി എഎപി പ്രവര്‍ത്തകര്‍ക്കിടയില്‍!
അമേഠി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോണിയാ ഗാന്ധിയുടെ മകളും പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്കാ ഗാന്ധി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നടുവില്‍! കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ബി ജെ പിയില്‍ ചേര്‍ന്നതു തന്നെ തലക്കടിയേറ്റതുപോലെയായ കോണ്‍ഡഗ്രസിന് ഇത് താങ്ങുമോ?
എന്നാല്‍ പ്രിയങ്കാ ഗാന്ധി എ എ പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇറങ്ങിച്ചെന്നത് ആപ്പ് പ്രവര്‍ത്തക ആയിട്ടോ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടോ അല്ല. സഹോദരനും കോണ്‍ഗ്രസ് പാര്‍ട്ടി ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയ്ക്ക വേണ്ടി അമേഠില്‍ പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് വദ്രയും.

പ്രിയങ്ക കാറില്‍ പോകവെ അമേഠിലെ എ എ പി സ്ഥാനാര്‍ത്ഥിയായ കുമാര്‍ വിശ്വാസിനു വേണ്ടി വോട്ട് പിടിക്കാനിറങ്ങിയ പ്രവര്‍ത്തകര്‍ക്കിടിയലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ആപ്പ് പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുകയും കുശലം പറയുകയുമൊക്കെ ചെയ്താണ് പ്രിയങ്ക മടങ്ങിയത്.
രാഹുല്‍ ഗാന്ധി എം പിയായ മണ്ഡലത്തിസെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകളെ പറ്റി ചിലര്‍ പരാതി പറഞ്ഞു. എല്ലാം ചിരിയോടെ കേട്ട പ്രിയങ്ക കോണ്‍ഗ്രസിലേക്ക് ചേരാന്‍ എ എ പിക്കാരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ രാഹുല്‍ ഗാന്ധിയും അമേഠില്‍ എ എ പിക്കാര്‍ക്കിടയില്‍ ഇറങ്ങുകയും താമാശയില്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications