ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ
Recommended Video
എന്‍റെ സഹോദരി എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു' പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ രാഹുല്‍ പങ്കുവെച്ച വാക്കുകളാണിത്. പിന്നീടിങ്ങോട്ട് നടന്ന പല പരിപാടികള്‍ക്കിടയിലും പ്രിയങ്കയെന്ന സഹോദരിയെ കുറിച്ച് രാഹുല്‍ വാതോരാതെ സംസാരിച്ചിട്ടുണ്ട്, പ്രിയങ്കയും. ഇരുവരുടേയും സൗഹൃദവും സ്നേഹ ബന്ധവും പലപ്പോഴും വാര്‍ത്താ തലക്കെട്ടുകള്‍ ആകാറുമുണ്ട്.
ഇപ്പോള്‍ ദാ ഇരുവരും തമ്മിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി യാത്ര തിരിക്കവേ കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും നടത്തിയ കൂടിക്കാഴ്ചയും രസകരമായ സംഭവങ്ങളുമാണ് വീഡിയോയില്‍.

പ്രചരണത്തിനിടെ
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊണ്ടുപിടിച്ചുള്ള പ്രചരണങ്ങളുടെ തിരിക്കിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും. നാലാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ ഇരുവരും പ്രചരണം കൊഴുപ്പിക്കുകയാണ്.

എയര്‍പ്പോട്ടില്‍
തങ്ങളുടെ തിരക്കിട്ട പ്രചരണ പരിപാടികള്‍ക്കായി പോകുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടുന്നത്. കൂടിക്കാഴ്ചയ്ക്കിടെ സഹോദരിയെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ നടത്തുന്ന കമന്‍റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

കൂടിക്കാഴ്ച
പ്രിയങ്കയെ എയര്‍പോര്‍ട്ടില്‍ കണ്ടതോടെ രാഹുല്‍ അവര്‍ക്ക് അരികില്‍ എത്തി. സഹോദരിയെ ചേര്‍ത്ത് പിടിച്ചു. ഒരു നല്ല സഹോദരന്‍ എങ്ങനെ ആകണം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാഹുല്‍ തുടങ്ങിയത്.

തമാശയോടെ
തുടര്‍ന്ന് പ്രിയങ്കയെ മുറുകെ ചേര്‍ത്ത് പിടിച്ച് കാമറ നോക്കിയായിരുന്നു രാഹുലിന്‍റെ കമന്‍റുകള്‍. രാഹുല്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രിയങ്ക തമാശയോടെ ഇത് തടയുന്നത് വീഡിയോയില്‍ കാണാം.

ചിരിയടക്കാനാതെ
എന്നാല്‍ രാഹുല്‍ കുസൃതി ചിരിയോടെ ഒരു സെക്കന്‍റ് എന്ന് പറഞ്ഞ് തന്‍റെ സഹോദരിയെ ചേര്‍ത്ത് നിര്‍ത്തി അവരെ കുറിച്ച് സംസാരിച്ച് തുടങ്ങി.രാഹുലിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

നല്ല ചേട്ടന്‍
എനിക്ക് ദീര്‍ഘമായ യാത്രകള്‍ ഉണ്ട്. എന്നിട്ടും താന്‍ ചെറിയ ഹെലികോപ്റ്ററിലാണ് യാത്ര പോകുന്നത്. എന്നാല്‍ തന്‍റെ സഹോദരിയോ അവര്‍ക്ക് വളരെ കുറഞ്ഞ യാത്രകളേ ഉള്ളൂ

സ്നേഹം നോക്കൂ
പക്ഷേ വലിയ ഹെലികോപ്റ്ററിലാണ് അവരെ താന്‍ പറഞ്ഞയക്കുന്നത്. തന്‍റെ സ്നേഹം കണ്ടോ, എന്നാണ് രാഹുല്‍ പറഞ്ഞ് നിര്‍ത്തുന്നത്.

വീഡിയോയില്‍
രാഹുല്‍ ചിരിച്ച് കൊണ്ട് പറയുന്നതും രാഹുലിന്‍റെ സംസാരത്തിനിടെ ചിരിയടക്കാന്‍ കഴിയാത്ത പ്രിയങ്കയോയും വീഡിയോയില്‍ കാണാം.

ഫോട്ടോ പകര്‍ത്തി
തുടര്‍ന്ന് ഇരുവരും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോ പകര്‍ത്തിയ ശേഷമാണ് യാത്ര തിരിച്ചത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഫേസ്ബുക്കില്‍ ഈ വീഡുയോ പങ്കുവെച്ചത്.

പ്രചരണങ്ങള്‍ക്ക്
തുടര്‍ന്ന് ഇരുവരും യുപിയിലെ വ്യത്യസ്ത ഇടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് പോകുകയും ചെയ്തു. ഇതാദ്യമായല്ല ഇരുവരുടേയും ഇത്തരത്തിലുള്ള സൗഹൃദ നിമിഷങ്ങള്‍ വാര്‍ത്തയാകുന്നത്.

വയനാട്ടില്‍
നേരത്തേ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും പ്രിയങ്ക രാഹുലുമായുള്ള ബന്ധത്തെ കുറിച്ച് വാചാലയായിരുന്നു. രാഹുൽ ഗാന്ധിയോടുള്ള സ്നേഹവും കരുതലും വ്യക്തമാക്കുന്നതായിരുന്നു പ്രിയങ്കാ ഗാന്ധി മാനന്തവാടിയിൽ നടത്തിയ പ്രസംഗം.
വീഡിയോ
വീഡിയോ വൈറല്‍












Click it and Unblock the Notifications