സൈനയുടെ സ്വപ്നം പൂവണിഞ്ഞു,ഷാരൂഖിനും കാജോളിനുമൊപ്പം സെല്‍ഫി
ഹൈദരാബാദ്: ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ വലിയൊരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഷാരൂഖ് ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം.
എന്നാല്‍, ഷാരൂഖിനെ മാത്രമല്ല, ഒപ്പം കാജോളിനെയും രോഹിത് ഷെട്ടിയെയും വരുണ്‍ ധവാനെയുമൊക്കെ സൈനയ്ക്ക് കാണാന്‍ സാധിച്ചു. എല്ലാവരോടൊപ്പവും സൈന സെല്‍ഫിയും എടുത്തു. ദൈവമേ..ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ..ഷാരൂഖ് സാര്‍ നിങ്ങള്‍ ശരിക്കും വലിയൊരാളാണ്, എന്റെ ആഗ്രഹം സാധിച്ചു തന്നതില്‍ വളരെയധികം സന്തോഷമുണ്ട്..ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ട്വിറ്ററിലൂടെ സൈന പറഞ്ഞതിങ്ങനെ..

സന്തോഷം നിറഞ്ഞ നിമിഷം
ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു ഇത് എന്നു പറഞ്ഞുകൊണ്ടാണ് ഷാരൂഖിനൊപ്പമുള്ള ഫോട്ടോ സൈന ട്വിറ്ററില്‍ ഇട്ടത്.

ഷാരൂഖിനൊപ്പം സെല്‍ഫി
ദൈവമേ...എന്റെ സ്വപ്നം പൂവണിഞ്ഞു. ഷാരൂഖ് സാര്‍ നിങ്ങള്‍ ശരിക്കും നല്ല മനുഷ്യനാണ്. കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഷാരൂഖിനു നന്ദിയും സൈന ട്വിറ്ററില്‍ കുറിച്ചു.

താരസുന്ദരി കാജോളിനൊപ്പവും
ഷാരൂഖിനെ മാത്രമല്ല കാജോളിനെ കാണാനുള്ള ഭാഗ്യവും സൈനയ്ക്കു ലഭിച്ചു. ദില്‍വാലേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു എത്തിയതായിരുന്നു കാജോളും മറ്റു താരങ്ങളും.

ഷൂട്ടിങ് കാണാനും സൈനയ്ക്ക് സാധിച്ചു
ദില്‍വാലേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് സൈനയ്ക്ക് ഷാരൂഖിനെ കാണാനുള്ള അവസരം ലഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ സംവിധായകന് രോഹിത് ഷെട്ടി സൈനയ്ക്ക് അവസരമൊരുക്കി. രോഹിത് സാറിനും സൈന നന്ദി പറയുന്നു.

വരുണ്‍ ധവാനും കൃതിക്കുമൊപ്പം
ദില്‍വാലേ ലൊക്കേഷനില്‍വെച്ച് നടന് വരുണ്‍ ധവാനെയും നടി കൃതിയെയും കാണാന്‍ സാധിച്ചു. സൈന അവര്‍ക്കൊപ്പം നിന്നും ഫോട്ടോ എടുത്തു.

കടുത്ത ആരാധിക
ഷാരൂഖിന്റെ കടുത്ത ആരാധികയാണ് നമ്മുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്. ഷാരൂഖിനെ നേരിട്ട് കാണണം എന്നത് വലിയൊരു സ്വപ്നമായിരുന്നു. സൈന ജപ്പാനിലെ ടൂര്‍ണമെന്റ് കഴിഞ്ഞ് വരുമ്പോഴാണ് ഷാരൂഖ് ഹൈദരാബാദില്‍ ഷൂട്ടിങ്ങിന് എത്തുന്നുണ്ടെന്ന് അറിയുന്നത്. ഉടന്‍ സൈന ട്വിറ്ററിലൂടെ കാണണമെന്ന ആഗ്രഹം ഷാരൂഖിനെ അറിയിക്കുകയായിരുന്നു.

ഷാരൂഖ് ആഗ്രഹം സാധിച്ചുകൊടുത്തു
സൈനയുടെ ട്വീറ്റിനു ഷാരൂഖ് മറുപടി അയച്ചു. സൈന എപ്പോള്‍ ഫ്രീയാകുമെന്ന് പറഞ്ഞാല്‍ മതി, നേരിട്ട് കാണാമെന്നായിരുന്നു ഷാരൂഖ് അറിയിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications