കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിണ്ടാതിരിക്കുന്നതാണ് നല്ലത്, അതിനുള്ള സ്വാതന്ത്ര്യമെങ്കിലും ഉണ്ടല്ലോയെന്ന് ഷാരൂഖ് ഖാന്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നയാളാണ് പ്രശസ്ത താരം ഷാരൂഖ് ഖാന്‍. ഇപ്പോള്‍ പല പ്രശ്‌നങ്ങളും രാജ്യത്ത് നടക്കുമ്പോള്‍ ഒന്നിലും അഭിപ്രായം പറയാന്‍ താരം നില്‍ക്കാറില്ല. എല്ലാത്തില്‍ നിന്നും ഷാരൂഖ് ഒഴിഞ്ഞു മാറുകയാണ്. പാകിസ്താന്‍ ഏജന്റാണെന്ന് വരെ പറഞ്ഞ നിലയ്ക്ക് അഭിപ്രായം പറയാന്‍ ഭയക്കുന്നുവെന്നാണ് ഷാരൂഖ് നേരത്തെ പറഞ്ഞത്.

മിണ്ടാതിരിക്കുന്നതു തന്നെയാണ് എന്തുകൊണ്ടും ഉത്തമം. ഇതിനെങ്കിലും ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ടല്ലോയെന്ന് ഷാരൂഖ് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ ഒന്നും മിണ്ടാതിരിക്കുന്നതും കൂടിയാണെന്നും താരം പറയുകയുണ്ടായി. ഷാരൂഖിന്റെ 'ഫാന്‍' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

srk

സംഘപരിവാറിന്റെ ഭീഷണി നേരിട്ട ഷാരൂഖിന് സിനിമയിലും പ്രതിസന്ധി നേരിട്ടിരുന്നു. ഷാരൂഖിന്റെ അവസാനമായി പുറത്തിറങ്ങിയ ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. ഷാരൂഖിന്റെ അസഹിഷ്ണുത പരാമര്‍ശം പുതിയ ചിത്രത്തിനും ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.

സംവിധായകന്‍ മനീഷ് ശര്‍മ്മയുടെ ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ചെറുപ്പക്കാരനായും യുവാവായും എത്തുന്ന ഷാരൂഖ് ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യും. ഷാരൂഖിന്റെ ലുക്ക് ഇപ്പോഴേ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ ഷാരൂഖ് അടിമുടി മാറിയാണ് എത്തുന്നത്.

English summary
Shah Rukh Khan, who plays two roles in Maneesh Sharma's upcoming film 'Fan', has revealed that about eight to nine years ago, he was skeptical of this film being made as 'at that time, neither the technology was so developed nor we were mature enough to think and do something creative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X