കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവാസ് ഷെരീഫ് പ്രസംഗിക്കുന്നു, മോദി പത്രം വായിക്കുന്നു!

Google Oneindia Malayalam News

കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയതും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയതും വന്‍ വാര്‍ത്തയായിരുന്നു. തിരിച്ചുപോകുമ്പോള്‍ ഷെരീഫിന്റെ അമ്മയ്ക്ക് ഒരു കാശ്മീരി ഷാള്‍ വരെ കൊടുത്താണ് പാക് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. എന്നാല്‍ ഈ സ്‌നേഹവും സൗഹൃദവും ആറ് മാസത്തിന് ശേഷം കാണാനില്ല എന്നാണ് കാഠ്മണ്ഡുവില്‍ നിന്നുള്ള വാര്‍ത്ത.

പതിനെട്ടാം സാര്‍ക്ക് സമ്മേളനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസംഗിക്കുമ്പോള്‍ നരേന്ദ്ര മോദി പത്രം വായിക്കുകയായിരുന്നത്രെ. പ്രസംഗിക്കാനായി ഷെരീഫിന്റെ പേര് വിളിച്ചപ്പോഴാണ് മോദി, സാര്‍ക്കിനെക്കുറിച്ചുള്ള സപ്ലിമെന്റ് കയ്യിലെടുത്തത്. മറ്റ് രാഷ്ട്രത്തലവന്മാര്‍ ഷെരീഫിന്റെ പ്രസംഗം കേട്ട് കയ്യടിക്കുമ്പോള്‍ മോദി പത്രവായനയില്‍ ആകൃഷ്ടനായി കാണപ്പെട്ടു.

modi-sherif-newspaper

വെറുതെയല്ല മോദി ഇങ്ങനെ പെരുമാറിയത്. ശീതസമരം തുടങ്ങിവെച്ചത് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നരേന്ദ്ര മോദി വേദിയിലെത്തിയപ്പോള്‍ നവാസ് ഷെരീഫ് കണ്ട ഭാവം പോലും കാണിച്ചില്ലത്രെ. മോദിയെ തികച്ചും അവഗണിച്ച് സ്വന്തം സീറ്റിലേക്ക് നീങ്ങുകയായിരുന്നു ഷെരീഫ്. എന്നാല്‍ പ്രസംഗിക്കാനായി മോദിയുടെ പേര് വിളിച്ചപ്പോള്‍ മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം ഷെരീഫും കയ്യടിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ഉടനീളം ഷെരീഫിനെ അവഗണിക്കുകയായിരുന്നു മോദി എന്നാണ് കാഠ്മണ്ഡുവില്‍ നിന്നുള്ള ചിത്രങ്ങള്‍. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികം ആചരിക്കുന്ന സമയത്ത് എങ്ങിനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നവാസ് ഷെരീഫിന്റെ കൈ പിടിച്ച് കുലുക്കാന്‍ കഴിയുക - നയതന്ത്ര വിദഗ്ധര്‍ ചോദിക്കുന്നു.

English summary
When Shaif's name was announced to make his speech in SAARC summit, Modi started reading a newspaper supplement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X