• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ തീരുമാനത്തിന് നന്ദി... സുഷമയുടെ പിറകെ 46 വര്‍ഷത്തെ മാരത്തോണെന്ന് സ്വരാജ് കൗശല്‍

ദില്ലി: സുഷമാ സ്വരാജ് രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് ഭര്‍ത്താവ് സ്വരാജ് കൗശലാണ്. അസുഖ ബാധിതയായതോടെ ഭാര്യക്ക് പിന്നില്‍ ആശങ്കയോടെയും അര്‍പ്പണ ബോധത്തോടെയും നടക്കുന്ന ഭര്‍ത്താവാണ് സ്വരാജ്. അസുഖം മൂലം ആശുപത്രിയിലേക്കുള്ള യാത്രകളും ഇക്കാലഘട്ടത്തില്‍ വര്‍ധിച്ചിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഷമ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അദ്ദേഹമാണ്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ദില്ലി എയിംസില്‍ വെച്ചാണ് രാജ്യത്തെ നടുക്കിക്കൊണ്ട് സുഷമാ സ്വരാജിന്റെ മരണവാര്‍ത്ത പുറത്തുവരുന്നത്. ഹൃദയാഘാതമായിരുന്നു 67കാരിയായ സുഷമയുടെ മരണകാരണം.

പ്രമുഖ ആര്‍എസ്എസ് നേതാവ് ഹര്‍ദേവ് ശര്‍മയുടെ മകളായ സുഷമാ സ്വരാജിന്റേത് നാല് ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതമാണ്. 1977ല്‍ 25 വയസായിരിക്കെ ഹരിയാണയുടെ ഏറ്റവും പ്രായംകുറഞ്ഞ ക്യാബിനറ്റ് മന്ത്രിയായിരുന്ന സുഷമ. 1998ല്‍ ദില്ലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി പദവിയും അവര്‍ അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുഷമാ സ്വരാജ് ആരോഗ്യപ്രശ്നം മൂലം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

 ആ തീരുമാനത്തിന് നന്ദി....

ആ തീരുമാനത്തിന് നന്ദി....

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിന് നന്ദി പറയുന്നുവെന്നാണ് സ്വരാജ് പ്രതികരിച്ചത്. മില്‍ഖ സിംഗ് ഓട്ടം അവസാനിപ്പിക്കുന്നു എന്നു പറയുന്നതുപോലെയാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് 1977 മുതല്‍ നീണ്ട 41 വര്‍ഷത്തെ ഓട്ടമാണ്. നീ 11 തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. പാര്‍ട്ടി മത്സരിക്കാന്‍ അനുവദിക്കാത്ത 1991ലും 2004ലും ഒഴികെ 1977ന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. സ്വരാജ് കൗശല്‍ ട്വീറ്റിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്.

 46 വര്‍ഷത്തെ ഓട്ടമെന്ന്

46 വര്‍ഷത്തെ ഓട്ടമെന്ന്

1990 മുതല്‍ 1993വരെ മിസോറാം ഗവര്‍ണറായിരുന്നു സ്വരാജ് കൗശല്‍. ഇതിന് പുറമേ സുഷമാ സ്വരാജിനൊപ്പം നാല് തവണ ലോക്സഭാംഗവും ആയിരുന്നിട്ടുണ്ട്. സുഷമാ സ്വരാജ് മൂന്ന് തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 25 വയസ്സു മുതല്‍ നീ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയതാണ്. 41 വര്‍ഷം തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നാല്‍ ശരിക്കും മാരണത്തണ്‍ തന്നെയാണ്. മാഡം, കഴി‍ഞ്ഞ 46 വര്‍ഷമായി ഞാന്‍ നിങ്ങള്‍ക്ക് പിറകേ ഓടുകയാണ്. എനിക്ക് എല്ലാക്കാലവും 19 കാരന്‍ ആയിരിക്കാന്‍ കഴിയില്ല. എനിക്ക് അവസാ ശ്വാസത്തിനപ്പുറത്തേക്ക് ഓടാന്‍ കഴിയില്ല. കൗശല്‍ ട്വിറ്ററില്‍ കുറിച്ചു. 2016ല്‍ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായെങ്കിലും ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സുഷമാ സ്വരാജ് തയ്യാറായിരുന്നില്ല.

ട്രോളിന് കിടിലന്‍ മറു'പണി'

ട്രോളിന് കിടിലന്‍ മറു'പണി'

മുസ്ലിം ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ സഹായിച്ചതിന് സോഷ്യല്‍ മീഡിയയില്‍ സുഷമക്കെതിരെ വ്യാപകമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു. 2018ലായിരുന്നു ഈ സംഭവം. അപ്പോള്‍ രക്ഷക്കെത്തിയത് സ്വരാജ് കൗശല്‍ തന്നെയാണ്. വീട്ടിലെത്തുന്ന ഭാര്യയെ മര്‍ദിക്കാനായിരുന്നു ഒരു നിര്‍ദേശം. മുസ്ലിങ്ങളെ പ്രീണിപ്പിക്കരുതെന്ന് പഠിപ്പിക്കണമെന്നും മുസ്ലിങ്ങള്‍ ബിജെപി വോട്ട് ചെയ്യില്ലെന്നുമുള്ള സന്ദേശങ്ങളും ലഭിച്ചിരുന്നു. ഭാര്യയുടെ കുടുംബത്തോടുള്ള അര്‍പ്പണ ബോധത്തെക്കുറിച്ചാണ് സ്വരാജിന് അപ്പോള്‍ പറയാനുണ്ടായിരുന്നത്.

‍ഞങ്ങള്‍ അവളെ ആരാധിക്കുന്നു...

‍ഞങ്ങള്‍ അവളെ ആരാധിക്കുന്നു...

നിങ്ങളുടെ വാക്കുകള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ് നല്‍കിയത്. എന്റെ അമ്മ ക്യാന്‍സര്‍ ബാധിതമായി 1993ലാണ് മരിച്ചത്. എംപിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സുഷമ ഒരു മാസമാണ് ആശുപത്രിയില്‍ നിന്നത്. മരിച്ചുകൊണ്ടിരിക്കുന്ന അമ്മയെ പരിചരിക്കാന്‍ ഒരു മെഡിക്കല്‍ അറ്റന്ററിനെ പോലും അനുവദിച്ചില്ലെന്നും ട്രോളിന് മറുപടിയായി സ്വരാജ് കുറിച്ചു. സുഷമയ്ക്ക് കുടുംബത്തോടുള്ള അര്‍പ്പണ മനോഭാവം അതെന്റെ അച്ഛന്‍ ആഗ്രഹിച്ചതുപോലെ തന്നെ ആയിരുന്നു. ഞങ്ങള്‍ സുഷമയെ ആരാധിക്കുകയാണ്. അതുകൊണ്ട് ഇത്തരം വാക്കുകള്‍ അവള്‍ക്കെതിരെ പ്രയോഗിക്കരുതെന്നും സ്വരാ‍ജ് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലും നിയമത്തിലും ഞങ്ങള്‍ ആദ്യത്തെ തലമുറയാണ്. അവളുടെ ജീവിതത്തേക്കാള്‍ മറ്റൊന്നിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ല. ദയവായി എന്റെ ആശംസ നിങ്ങളുടെ ഭാര്യയെ അറിയിക്കുക. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഈ സംഭവങ്ങളുമെല്ലാം നടക്കുമ്പോള്‍ സുഷമാ സ്വരാജ് ആശുപത്രില്‍ ചികിത്സയിലായിരുന്നു.

English summary
When Sushma Swaraj's husband thanked her for quitting politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X