Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം, നടന്‍ സിദ്ധാര്‍ത്ഥിന്റെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടു

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാടിന്റെ അവസ്ഥ ഓരോ ദിവസം കഴിയുംതോറും പരിതാപകരമാണ്. കനത്ത മഴയില്‍ ചെന്നൈ നഗരം അക്ഷാര്‍ത്ഥത്തില്‍ മുങ്ങി കഴിഞ്ഞു. നഗരങ്ങളും വീടുകളും കടകളുമെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. കഴിഞ്ഞ മാസം തുടങ്ങിയ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണെന്ന് പറഞ്ഞ് സിനിമാതാരം കനിഹ ഇതിനുമുന്‍പ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മറ്റൊരു താരം കൂടി പരാതിയുമായി എത്തിയിരിക്കുകയാണ്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥാണ് ചെന്നൈയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുന്നത്. നഗരത്തിന്റെ ഭീതി വെളിപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് എത്തിയത്.

സിദ്ധാര്‍ത്ഥിന്റെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടു

സിദ്ധാര്‍ത്ഥിന്റെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടു

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടിലും വെള്ളം കയറിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം ചെന്നൈ നഗരത്തിലെ ദുരവസ്ഥ കാണിച്ചിരിക്കുന്നത്.

തമിഴ്‌നാടിനെ രക്ഷിക്കൂ...

ദൈവമേ, തമിഴ്‌നാടിനെ രക്ഷിക്കൂ...എന്നു പറഞ്ഞു കൊണ്ടാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. വീട്ടില്‍ വെള്ളം കയറിയ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഴുക്കു ചാലിലെ വെള്ളം

വീട്ടില്‍ മുഴുവന്‍ വെള്ളം കയറിയിരിക്കുകയാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. അഴുക്കു ചാലിലെ വെള്ളമാണു വീട്ടിലേക്ക് കയറുന്നത്. സുരക്ഷിതമായ പാര്‍പ്പിടം ഉള്ള തനിക്ക് ഇങ്ങനെയൊരു അവസ്ഥയാണെങ്കില്‍ തമിഴ്‌നാട്ടിലെ മറ്റ് സാധാരണക്കാരുടെ അവസ്ഥ എങ്ങനെയാകുമെന്നും താരം പറയുന്നു.

തമിഴ്‌നാട് ഭീതിയില്‍

ഓരോ ദിവസം കഴിയുംതോറും തമിഴ്‌നാട് ഭീതിയിലാണ്. ഇതൊരു ദുരന്തമാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. തമിഴ്‌നാട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും താരം ട്വീറ്റ് ചെയ്യുന്നു.

എല്ലാവരും പ്രാര്‍ത്ഥിക്കണം

എല്ലാവരും പ്രാര്‍ത്ഥിക്കണം

എല്ലാവരും തമിഴ്‌നാടിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

ഇതിനുമുന്‍പ് കനിഹയും

ഇതിനുമുന്‍പ് കനിഹയും

തമിഴ്‌നാട്ടിലെ ദുരവസ്ഥ പറഞ്ഞു കൊണ്ട് കനിഹയും ഇതിനുമുന്‍പ് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ വീട്ടില്‍ വെള്ളം കയറിയ ഫോട്ടോ പോസ്റ്റ് ചെയ്താണ് താരം പരാതി പറഞ്ഞത്. പുറത്തു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും താരം പറഞ്ഞിരുന്നു. ആരോടാണ് പരാതി പറയേണ്ടതെന്നറിയില്ലെന്നും കനിഹ പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+