'കോടതി തന്നെ വെറുതെ വിട്ടപ്പോള്‍ തോന്നിയത് ലോകകപ്പ് ജയിച്ചത് പോലെ': ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍: പീഡനക്കേസില്‍ കോടതി തന്നെ വെറുതെ വിട്ടപ്പോള്‍ തോന്നിയത് ലോകകപ്പ് ജയിച്ചത് പോലെയാണെന്ന് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ബിഷപ്പ് സ്ഥാനം രാജി വെച്ച ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറിലെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍.
തനിക്ക് എതിരെ ഉണ്ടായിരുന്നത് കള്ളക്കേസ് ആണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. അന്ന് താന്‍ ദൈവത്തോട് ചോദിച്ചു. ദൈവം പറഞ്ഞത് തെറ്റ് ചെയ്യാത്ത നീ എന്തിന് പേടിക്കണം എന്നാണ്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ പിന്തുണ തനിക്ക് ലഭിച്ചതായും തന്നെ ജലന്ധറിലേക്ക് അയച്ചത് ദൈവം ആണെന്നും ഫ്രാ മുളയ്ക്കല്‍ പറഞ്ഞു.

സമുദായം രാഷ്ട്രീയപരമായി ശക്തിപ്പെടേണ്ടതുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. സമുദായം ഏതെങ്കിലുമൊരു പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കണം. കോണ്‍ഗ്രസിനേയോ ബിജെപിയേയോ അകാലിദളിനേയോ പിന്തുണയ്ക്കണമെന്നും ഒരു ദിവസം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും എംഎല്‍എയോ മന്ത്രിയോ മുഖ്യമന്ത്രിയോ ഉണ്ടാകാമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. ഫ്രാങ്കോ മുളയ്ക്കല്‍ സ്വയം രാജിവെച്ചതാണ് എന്നാണ് മാര്‍പാപ്പ രാജി സ്വീകരിച്ച ശേഷം വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചത്. രൂപതയുടെ നന്മയ്ക്ക് വേണ്ടി താന്‍ സ്വയം സ്ഥാനമൊഴിയുകയായിരുന്നു എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ 2022 ജനുവരിയിലാണ് കോടതി വെറുതെ വിട്ടത്.












Click it and Unblock the Notifications