കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യം വന്നാൽ ബംഗാളിൽ രാഷ്ട്രപതി ഭരണം; മോദിയുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ടിഎൻ ത്രിപാഠി!

Google Oneindia Malayalam News

ദില്ലി: മമതയു‌ടെ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ടി വന്നേക്കാമെന്ന് ഗവർണർ കെഎൻ ത്രിപാഠി. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം തിങ്കളാഴ്ച കണ്ടിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.

<strong>മോഷ്ടക്കാളെ കൊണ്ട് പൊറുതി മുട്ടി പയ്യന്നൂര്‍; കടകുത്തിതുറന്ന് വീണ്ടുംവന്‍കവര്‍ച്ച, ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു!</strong>മോഷ്ടക്കാളെ കൊണ്ട് പൊറുതി മുട്ടി പയ്യന്നൂര്‍; കടകുത്തിതുറന്ന് വീണ്ടുംവന്‍കവര്‍ച്ച, ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു!

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിനാണ് അങ്ങിനെ സംഭിവിക്കാമെന്നും ആവശ്യമെങ്കിൽ അത് കേന്ദ്രസർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചത്. അതേസമയം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Mamata Banerjee

ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം നടക്കുന്നുണ്ട്. ശനിയാഴ്ച മാത്രം ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടത് ബിജെപി പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോള്‍, തങ്ങളുടെ ആറോളം പ്രവര്‍ത്തരെ കാണാനില്ലെന്ന് തൃണമൂലും പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ബിജെപി നേതാവ് മുകുള്‍ റോയ് സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിന് പ്രതികരണമെന്നോണം ആക്രമണങ്ങള്‍ തടയുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ പ്രധാനമന്ത്രിയു‌ടെ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

English summary
When the demand comes then the central govt will consider for President's rule in West Bengal says KN Tripathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X