Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദ്യൂരപ്പ പാവം.. കളിക്കാരുടെ കയ്യിലെ പാവയെന്ന് പി ചിദംബരം, പരിഹാസം ട്വീറ്റില്‍!

ബെംഗളൂരു: യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ പ്രതികരണവുമായി പി ചിദംബരം. യെദ്യൂരപ്പ പാവം.. കളിക്കാരുടെ കയ്യിലെ പാവയെന്നാണ് ചിദബംരം വിശേഷിപ്പിച്ചത്. രാജി പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് ചിദംബരത്തിന്റെ ട്വീറ്റ്. പാവകളിക്കാരന്‍ പരാജയപ്പെടുമ്പോള്‍ പാവകള്‍ വീഴുകയും തകരുകയും ചെയ്തുുവെന്നും ചിദംബരം ട്വീറ്റില്‍ കുറിച്ചു. വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ച് പുറത്തുപോയത്.
നിയസഭാ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്തതോടെ ജനങ്ങൾ പ്രൊടെം സ്പീക്കറായെന്നും കർണാ‍ടകത്തില്‍ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

pchidambaram

യെദ്യുരപ്പയെ സർക്കാര്‍ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയെ ക്ഷണിച്ച നീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായിരുന്നില്ല. പ്രൊടെം സ്പീക്കർ നിയമനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും കോടതിയിലെത്തിയെങ്കിലും കെജി ബൊപ്പയ്യയോട് പ്രൊടെം സ്പീക്കറായി തുടരനാണ് കോടതി നിര്‍ദേശിച്ചത്. വിശ്വാസ വോട്ടെടുപ്പിന് വേണ്ടി രാജ്യം കാത്തിരിക്കെയാണ് അപ്രതീക്ഷിതമായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്.

Recommended Video

cmsvideo
    യെഡ്യൂരപ്പക്കെതിരേയും തെളിവ് പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+