കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍ കുരുക്കില്‍, മറുപടിയുമായി ലക്ഷ്മി സുബ്രഹ്മണ്യന്‍

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ ഗവര്‍ണര്‍ വിവാദത്തില്‍

Google Oneindia Malayalam News

Recommended Video

cmsvideo
കവിളിൽ തലോടിയതിൽ ഗവർണറോട് മാധ്യമ പ്രവർത്തകയുടെ പ്രതിഷേധം | Oneindia Malayalam

ചെന്നൈ: പലതവണ ഞാന്‍ എന്റെ മുഖം കഴുകി. പക്ഷേ എത്ര കഴുകിയിട്ടും എനിക്ക് ആ സംഭവത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കുന്നില്ല. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ആ പ്രവൃത്തി ഇപ്പോഴും കടുത്ത ദേഷ്യത്തിലാണ്. മുതിര്‍ന്നവരെ പോലെ നിങ്ങളെന്നെ അഭിനന്ദിക്കാനായിരിക്കും ശ്രമിച്ചത്. എന്നാല്‍ എന്നെ സംബന്ധിച്ച് നിങ്ങള്‍ ഒട്ടും ശരിയല്ലാത്ത വ്യക്തിയാണ്. തമിഴ്‌നാട് ഗവര്‍ണറുടെ ഒരു പ്രവര്‍ത്തിക്ക് മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്‍ നല്‍കിയ മറുപടിയാണ് ഇത്. ട്വീറ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഗവര്‍ണര്‍ കടുത്ത കുരുക്കിലായി നില്‍ക്കുന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കോളേജ് അധ്യാപിക ബിരുദത്തിനായി വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും ബന്ധമുണ്ടെന്ന കാര്യത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. ഗവര്‍ണര്‍ ഇവരുടെ അനുവാദമില്ലാതെ കവിളില്‍ തലോടിയതാണ് വന്‍ വിവാദമായിരിക്കുന്നത്.

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

ലക്ഷ്മി സുബ്രഹ്മണ്യം എന്ന ദ വീക്കിന്റെ മാധ്യമപ്രവര്‍ത്തക വിവാദ പ്രൊഫസര്‍ നിര്‍മല ദേവിയുമായി ബന്ധമുണ്ടെന്ന കാര്യങ്ങള്‍ ഗവര്‍ണറോട് ചോദിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഗവര്‍ണര്‍ അവഗണിച്ചു എന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. രാജ്ഭവനില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഒടുവില്‍ രക്ഷാധികാരിയുടെ ഭാവത്തോടെ ഗവര്‍ണര്‍ തന്റെ മുഖത്ത് തലോടുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. തന്റെ അനുവാദം പോലും അദ്ദേഹം ചോദിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയാണ്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത രീതിയിലുള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

എനിക്ക് വേണ്ടത് ഉത്തരങ്ങളായിരുന്നു

എനിക്ക് വേണ്ടത് ഉത്തരങ്ങളായിരുന്നു

രാജ്ഭവനില്‍ ഞാന്‍ എത്തിയത് ചോദ്യങ്ങള്‍ ചോദിക്കാനാണ്. അതിന്റെ ഉത്തരങ്ങളും എനിക്ക് ആവശ്യമായിരുന്നു. എന്നാല്‍ വിളിക്കപ്പെടാതെ വന്ന അതിഥിയെ പോലെയായിരുന്നു താങ്കളുടെ പ്രവര്‍ത്തി. ഉത്തരങ്ങള്‍ക്ക് പകരം കവിളില്‍ തടവുന്നത് താങ്കളുടെ പദവിക്ക് ചേരാത്ത പ്രവര്‍ത്തിയാണെന്ന് ലക്ഷ്മി സുബ്രഹ്മണ്യം പറയുന്നു. പ്രൊഫസര്‍ നിര്‍മല ദേവിയുമായി ബന്ധപ്പെട്ട കേസിലെ രാഷ്ട്രീയവും വിവാദവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ എത്തിയത്. അദ്ദേഹത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം, ലൈംഗിക ചൂഷണം സംബന്ധിച്ച ചോദ്യങ്ങളാണ് ഞാന്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിന് ദേഷ്യത്തോടെയുള്ള മറുപടിയാണ് എനിക്ക് ലഭിച്ചതെന്ന് ലക്ഷ്മി പറഞ്ഞു.

പ്രൊഫസറെ അറിയില്ല

പ്രൊഫസറെ അറിയില്ല

ബന്‍വാരിലാലിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവം ഉണ്ടായിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും നിഷേധിച്ച അദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. തനിക്ക് പ്രൊഫസര്‍ നിര്‍മല ദേവിയെ അറിയുക പോലുമില്ലെന്നും അവരെ ഇതു വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം ഡിഎംകെ നേതാക്കളായ സ്റ്റാലിനും കനിമൊഴിയും മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവര്‍ണര്‍ ഒളിച്ചോടുന്നു

ഗവര്‍ണര്‍ ഒളിച്ചോടുന്നു

ഗവര്‍ണര്‍ക്കെതിരെ വാര്‍ത്താരൂപത്തിലുള്ള വലിയ കുറിപ്പ് ദ വീക്കില്‍ ലക്ഷ്മി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ നിന്ന് ഗവര്‍ണര്‍ ഒളിച്ചോടുകയാണെന്ന് ലക്ഷ്മി ആരോപിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മുഴുവന്‍ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ വ്യക്തി താനാണെന്ന് ആവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പ്രൊഫസറുടെ വിഷയം അന്വേഷിക്കാന്‍ മുന്‍ ഐഎഎസ് ഓഫീസറായ ആര്‍ സന്താനത്തെയാണ് അദ്ദേഹം നിയമിച്ചത്. ഈ വിഷയത്തിലും വിവാദം ഉണ്ടായിട്ടുണ്ട്. ഇത്രയും വലിയ കേസില്‍ എന്തുകൊണ്ടാണ് ഏകാംഗ കമ്മീഷനെ നിയമിച്ചതെന്നാണ് ചോദ്യം. ഗവര്‍ണര്‍ക്ക് ഇതില്‍ വലിയ താല്‍പര്യമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത് എന്ന് ആരോപണമുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ കവിളില്‍ തലോടിയതെന്ന് ലക്ഷ്മി പറഞ്ഞു.

സോഷ്യല്‍ മീഡിയ....

സോഷ്യല്‍ മീഡിയ....

ഗവര്‍ണറുടെ നടപടിയെ തുടര്‍ന്ന് താന്‍ ബാത്ത്‌റൂമിലേക്ക് ഓടുകയായിരുന്നു. പലവട്ടം മുഖം കഴുകി. എന്നിട്ടും അതിന്റെ ആഘാതം മാറിയിട്ടില്ല. ട്വിറ്ററില്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചപ്പോള്‍ പലരും എന്നെ ട്രോളുകയാണ് ചെയ്തതെന്ന് ലക്ഷ്മി പറയുന്നു. പക്ഷേ എനിക്ക് ഒരുപാട് പിന്തുണയും ലഭിച്ചു. അതില്‍ ഒരുപാട് നന്ദിയുണ്ട്. പലരും ഇക്കാര്യം മറന്നുകളയാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ ഒരു മകളോടെന്ന രീതിയില്‍ ചെയ്തതാവാമെന്നാണ് അവര്‍ പറയുന്നു. എന്നാല്‍ എനിക്ക് പറയാനുള്ളത് ബന്‍വാരിലാല്‍ പുരോഹിത് തമിഴ്‌നാടിന്റെ ഗവര്‍ണറാണ്. ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്. ചോദ്യം ചോദിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഉത്തരങ്ങളാണ് പകരം ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ കവിളില്‍ തലോടല്ലെന്ന് ദ വീക്കില്‍ എഴുതിയ മറുപടിയില്‍ ലക്ഷ്്മി പറയുന്നു. ഒരു അപരിചിതയെ അനുവാദം കൂടാതെ സ്പര്‍ശിക്കുന്നത് വലിയ തെറ്റാണ്. അത് പ്രൊഫണലായ കാര്യമല്ലെന്നും അവര്‍ പറയുന്നു.

കോളേജ് പ്രിന്‍സിപ്പാള്‍

കോളേജ് പ്രിന്‍സിപ്പാള്‍

വിദ്യാര്‍ത്ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച നിര്‍മല ദേവിയെന്ന കോളേജ് പ്രൊഫസറാണ് തനിക്ക് ഗവര്‍ണറുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഗവര്‍ണര്‍ തള്ളിയിട്ടുണ്ടെങ്കിലും ഇവരുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായിരിക്കുകയാണ്. സര്‍വകലാശാലകളുടെ ചാന്‍സലറാണ് ഗവര്‍ണര്‍ എന്നതാണ് വലിയ പ്രശ്‌നത്തിന് കാരണം. നേരത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ രാജ്ഭവനില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത വന്നിരുന്നു. ഇത് ഗവര്‍ണറാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് അധ്യാപികയുടെ വെളിപ്പെടുത്തല്‍. ഇതോടെ ഏകാംഗ കമ്മീഷനെ തിരക്കിട്ട് നിയമിച്ചതും വലിയ പ്രശ്‌നത്തിന് കാരണമായി. ഗവര്‍ണറെ തിരിച്ചുവിളിക്കാതെ സുതാര്യമായ അന്വേഷണം നടക്കില്ലെന്ന് സിപിഎം ആരോപിച്ചു. അതേസമയം അന്വേഷണം പ്രഖ്യാപിച്ചത് സര്‍വകലാശാല ചാന്‍സര്‍ എന്ന നിലയ്ക്കാണെന്ന് ഗവര്‍ണര്‍ പറയുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം സിബിഐ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ പറയുന്നു.

വാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറുംവാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറും

മഹാഭാരത യുദ്ധം വിവരിച്ചത് ഇന്റര്‍നെറ്റിലൂടെ, ഒപ്പം കൃത്രിമ ഉപഗ്രഹങ്ങളും, ബിജെപിയുടെ കണ്ടെത്തല്‍!!മഹാഭാരത യുദ്ധം വിവരിച്ചത് ഇന്റര്‍നെറ്റിലൂടെ, ഒപ്പം കൃത്രിമ ഉപഗ്രഹങ്ങളും, ബിജെപിയുടെ കണ്ടെത്തല്‍!!

കര്‍ണാടകയില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബിജെപി!! വരുണയില്‍ അങ്കം മുറുകും, യതീന്ദ്രയ്ക്ക് ജയിക്കണം!!കര്‍ണാടകയില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ ബിജെപി!! വരുണയില്‍ അങ്കം മുറുകും, യതീന്ദ്രയ്ക്ക് ജയിക്കണം!!

English summary
When TN governor crossed all boundaries of decorum to pat a journalits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X