• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വാക്‌സിൻ എപ്പോൾ വിതരണം ചെയ്യും? ഇന്ത്യയുടെ വാക്‌സിൻ ഏത് ഘട്ടത്തില്‍, ഏറ്റവും പുതിയ വിവരങ്ങൾ

ദില്ലി: കഴിഞ്ഞ വര്‍ഷം നവംബറോടെ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് 60.5 മില്യണ്‍ ജനങ്ങള്‍ക്കാണ് ബാധിച്ചത്. റോയ്ിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 1.4 മില്യണ്‍ ജനങ്ങളാണ് ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏകദേശം 210ഓളം രാജ്യങ്ങളിലുള്ള ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എന്നാല്‍ പ്രതീക്ഷ നല്‍കികൊണ്ട് പല വാക്‌സിനുകളും ഇപ്പോള്‍ സുരക്ഷിതാണെന്നും ഫലപ്രദമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങാനാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. സര്‍ക്കാരുകള്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളും പല രാജ്യത്തും ആരംഭിച്ച് കഴിഞ്ഞു. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കാം...

 കൊവാക്‌സിന്‍

കൊവാക്‌സിന്‍

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം ഗുജറാത്തില്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. അഹമ്മദാബാദിലെ സോള സിവില്‍ ആശുപത്രിയിലാണ് പരീക്ഷണം ആരംഭിച്ചതെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.

500 ഡോസുകള്‍

500 ഡോസുകള്‍

മൂന്നാം ഘട്ട കൊവാക്‌സിന്‍ പരീക്ഷണത്തിന് 500 ഡോസുകളാണ് ഗുജറാത്തിലെ ആശുപത്രിയില്‍ എത്തിയതെന്ന് ഉപമുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ കുത്തിവയ്ക്കുന്നതുമായി നബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ അഹമ്മദബാദിലേക്ക് എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങള്‍

വിവിധ സംസ്ഥാനങ്ങള്‍

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരികയാണ്. അഹമ്മദാബാദിലെ സോള സിവില്‍ ആശുപത്രിയാണ് ഗുജറാത്തിലെ പരീക്ഷണ കേന്ദ്രം. ആരോഗ്യവാന്മാരായ യുവാക്കളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തതെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

പിഴവ് സമ്മതിച്ച ഓക്‌സഫഡ് വാക്‌സിന്‍

പിഴവ് സമ്മതിച്ച ഓക്‌സഫഡ് വാക്‌സിന്‍

ഏറെ പ്രതീക്ഷ നല്‍കിയ കൊവിഡ് വാക്‌സിനുകളില്‍ ഒന്നാണ് ആസ്‌ട്രെ സെനക്കയും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ച വാക്‌സലിന്‍. എന്നാല്‍ ഈ വാക്‌സിന്റെ നിര്‍മ്മാണത്തിനിടെ പിഴവ് സംഭവിച്ചതായി കമ്പനി ഇപ്പോള്‍ സമ്മതിക്കുന്നു. വാക്‌സിന്‍ വളരെ ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയത്.

ചൈനയുടെ വാക്‌സിന്‍

ചൈനയുടെ വാക്‌സിന്‍

ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിനോഫാം സര്‍ക്കാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് -19 വാക്‌സിന്‍ വിപണനം ചെയ്യുന്നതിന് വേണ്ടിയാണ് സിനോഫാം ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

പരീക്ഷണം

പരീക്ഷണം

യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ വാക്‌സിന്‍ പരീക്ഷിച്ചെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്‌തെന്ന് സിനോഫാം അധികൃതര്‍ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. എന്നാല്‍ കര്‍ശനമായ പരിശോധനകള്‍ നടത്തിയതിന് ശേഷം മാത്രമേ ചൈനീസ് സര്‍ക്കാര്‍ വാക്‌സിന് ലൈസന്‍സ് അനുവദിക്കുകയുള്ളൂ.

രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനുമെതിരെയുള്ള അന്വേഷണം ഊർജിതമാക്കാൻ സർക്കാർ

കേരളത്തിലെ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കും; എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കുമോ?

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍ നടക്കും

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി? തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

cmsvideo
  India will get 10 crore dose of oxford vaccine by january | Oneindia Malayalam

  English summary
  When will Covid vaccine be distributed? what is the status of covaxin, here is the latest updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X