അല്ലപ്പാ... ഈ രാഹുല്‍ജി ഇതെവിടെപ്പോയി?
ദില്ലി: രാഹുല്‍ ഗാന്ധി എവിടെപ്പോയി എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുകയല്ലാതെ നാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് വേറെ വഴിയില്ല. കേന്ദ്രത്തിലെ നേതാക്കളുടേയും സ്ഥിതി വ്യത്യസ്തമല്ല.
പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ ഗാന്ധി മാര്‍ച്ച് 10 ന് തിരിച്ചെത്തും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ ചൊവ്വാഴ്ചയും രാഹുല്‍ എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഒരാഴ്ച കൂടി കഴിഞ്ഞായിരിക്കുമത്രെ രാഹുലിന്റെ തിരിച്ച് വരവ്. ഇക്കാര്യത്തിലും ഒരു ഉറപ്പും പറയാന്‍ പറ്റില്ല. കാരണം പാര്‍ലമെന്റിന്റെ സുപ്രധാന ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പാണ് ആരോടും പറയാതെ ഒരു അവധിക്കത്ത് നല്‍കി രാഹുല്‍ സ്ഥലം വിട്ടത്.
പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് പോലും അദ്ദേഹം എവിടെയുണ്ടെന്ന് അറിയില്ലത്രെ. ഇത്തരേന്ത്യയിലെവിടെയോ രാഹുല്‍ ഉണ്ടെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. എന്നാല്‍ രാഹുല്‍ വിദേശത്തെവിടെയോ ആണെന്നും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു.
ചിന്തിക്കാന്‍ സമയം വേണം. അതിന് വേണ്ടിയാണ് രാഹുല്‍ അവധിയെടുത്തതെന്നാണ് ചില നേതാക്കള്‍ പറയുന്നത്. തിരിച്ചെത്തുക കോണ്‍ഗ്രസ് അധ്യക്ഷനായിട്ടായിരിക്കുമെന്നും ചില വാര്‍ത്തകളുണ്ട്. രാഹുല്‍ സ്ഥലത്തില്ലെങ്കിലും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഒരാഴ്ച കൂടി കാത്തിരുന്നാല്‍ അദ്ദേഹം തിരിച്ചെത്തും എന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.


Click it and Unblock the Notifications