കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല; സീറോ അക്കാദമിക് ഇയര്‍ ആക്കാന്‍ ആലോചന

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിലും അനിശ്ചിതത്വം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം അല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍.

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ലെന്നാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ സ്ഥാപനങ്ങള്‍ തുറക്കണമോയെന്നത് പിന്നീട് തീരുമാനിക്കും. പകരം ഈ വിദ്യഭ്യാസ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആയി കണക്കാക്കുന്ന കാര്യം പരിഗണനയിലാണ്.

School

സ്‌ക്കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ തുറന്നേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ 10,11, 12 ക്ലാസുകളും തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളും തുറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അസംബ്ലി ഉള്‍പ്പടൈയുള്ള കാര്യങ്ങള്‍ ഒഴിവാക്കി സ്‌ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്‌ക്കൂള്‍ തുറക്കുന്നത് വൈകും.

Recommended Video

cmsvideo
ടീച്ചറെ കാണാതെ വാവിട്ട്‍ കരയുന്ന കുട്ടി | Oneindia Malayalam

നേരത്തേ കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് തേടിയിരുന്നു. കേരളം സപ്തംബറില്‍ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്.

അതേസമയം രാജ്യത്ത് ശമനമില്ലാതെ കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഇതിനകം 23 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 53601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 81 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ 45357 ആയി.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച മാത്രം ഇവിടെ 9181 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥീരകരിച്ചവര്‍ 5 ലക്ഷം കടന്നു.

തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെ്‌നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചൂണ്ടയിടൽ ലോക ചരിത്രത്തിൽ ആദ്യമായി ചർച്ചക്കെടുത്ത ചാനൽ, മനോരമ ന്യൂസിനെ കടന്നാക്രമിച്ച് എഎ റഹീം!ചൂണ്ടയിടൽ ലോക ചരിത്രത്തിൽ ആദ്യമായി ചർച്ചക്കെടുത്ത ചാനൽ, മനോരമ ന്യൂസിനെ കടന്നാക്രമിച്ച് എഎ റഹീം!

കോടി മൂല്യമുള്ള നൂറ് രൂപ; ചെല്ലാനത്തുകാര്‍ക്ക് ഭക്ഷണപൊതിയില്‍ ഒളിപ്പിച്ച കരുതല്‍ ഈ വീട്ടമ്മയുടേത്കോടി മൂല്യമുള്ള നൂറ് രൂപ; ചെല്ലാനത്തുകാര്‍ക്ക് ഭക്ഷണപൊതിയില്‍ ഒളിപ്പിച്ച കരുതല്‍ ഈ വീട്ടമ്മയുടേത്

ആളൊഴിഞ്ഞ് ആഢ്യന്‍ പാറ; ലോക്ക് വീണിട്ട് മാസങ്ങള്‍... എന്ന് സജീവമാകുമെന്ന് ചോദിച്ചാല്‍...ആളൊഴിഞ്ഞ് ആഢ്യന്‍ പാറ; ലോക്ക് വീണിട്ട് മാസങ്ങള്‍... എന്ന് സജീവമാകുമെന്ന് ചോദിച്ചാല്‍...

English summary
When Will Schools Reopen in Kerala? What Is Zero Academic Year Explained In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X