കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലായിടത്തും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചയാള്‍, ഗുലാം നബി ആസാദിനെതിരെ പോര് മുറുകുന്നു!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിക്ക് കത്തയച്ചതിനെ ചൊല്ലിയുള്ള പോര് കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. ഗുലാം നബി ആസാദിനെതിരെ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ ആക്രമണങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. ഏതൊക്കെ സംസ്ഥാനത്തിന്റെ ചുമതലകളില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏല്‍പ്പിച്ചപ്പോഴൊക്കെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ച് തരിപ്പണമാക്കിയ നേതാവാണ് ഗുലാം നബി ആസാദെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനാണ് നിര്‍മല്‍ ഖത്രയാണ് ആസാദിനെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ചത്.

1

കഴിഞ്ഞ ദിവസം യുപിയില്‍ നിന്നുള്ള മുന്‍ എംഎല്‍സി നസീബ് പഠാന്‍ ഗുലാം നബി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ ആസാദ് പറയുന്നുണ്ട്, ഈ സംസ്ഥാനങ്ങളില്‍ തന്റെ കരുത്ത് കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന്. എന്നാല്‍ അതില്‍ ഉത്തര്‍പ്രദേശിനെ കുറിച്ച് പറയാന്‍ ആസാദ് മറന്നുപോയി. യുപിയുടെ ചുമതലയില്‍ എപ്പോഴൊക്കെ ആസാദ് ഇരുന്നിട്ടുണ്ടോ അപ്പോഴൊക്കെ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിട്ടുണ്ടെന്ന് കത്രി പറഞ്ഞു.

1996ല്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ യുപിയില്‍ ആസാദിന് സാധിച്ചു. എന്നാല്‍ ഒരു നേട്ടവും ഉണ്ടായില്ല. 2017ല്‍ സമാജ് വാദി പാര്‍ട്ടിയുമായിട്ടാണ് ആസാദ് സഖ്യമുണ്ടാക്കിയത്. എന്നാല്‍ എന്ത് സംഭവിച്ചു. ഏഴ് സീറ്റിലേക്ക് കോണ്‍ഗ്രസ് വീണു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റ് നിലയാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും നിര്‍മല്‍ ഖത്രി പറഞ്ഞു. എപ്പോഴൊക്കെ ആസാദ് വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഇവിടെ കോണ്‍ഗ്രസ് തകര്‍ന്നിട്ടുണ്ട്. 1977 മുതല്‍ 1980 വരെ ആസാദ് കോണ്‍ഗ്രസില്‍ ആക്ടീവ് റോളിലായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കണ്ടാണ് ആസാദ് 1979 പ്രതിഷേധം നടത്തി അറസ്റ്റ് വരിച്ചത്. എന്നാല്‍ ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയില്‍ ബാരോ ആന്ദോളന്റെ ഭാഗമായിരുന്നു.

ആ സമരത്തിന്റെ ഭാഗമായി പലരും ജയിലില്‍ പോകാന്‍ തയ്യാറായിരുന്നു. ആസാദിന്റെ പ്രതിസന്ധികളെ അപേക്ഷിച്ച് ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി കുടുംബത്തിനൊപ്പം നിന്ന് അനുഭവിച്ച കഷ്ടതകളാണ് വലുതെന്ന് കത്രി പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ 23 കൊല്ലമായിട്ടും തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ആസാദ് പറയുന്നു. എന്നാല്‍ ഈ 23 കൊല്ലവും വര്‍ക്കിംഗ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹമെന്ന് മറക്കരുത്. എന്തുകൊണ്ടാണ് അപ്പോഴൊന്നും ആസാദ് ചോദ്യങ്ങള്‍ ഉന്നയിക്കാതിരുന്നത്.

തിരഞ്ഞെടുപ്പ് എല്ലാ പദവികളിലും നടക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നോമിനേഷനിലാണ് നിങ്ങളെ പോലുള്ളവര്‍ വിശ്വസിച്ചിരുന്നത്. അതില്‍ നിങ്ങള്‍ സന്തോഷം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് ഭീഷണിയുണ്ടെന്ന് ആസാദ് പറയുന്നു. എന്നാല്‍ ഒരു തരത്തിലും രാജ്യത്തിന്റെ ധാര്‍മികത ചോര്‍ന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്കാണ് ചെറിയ തോതില്‍ മങ്ങലേറ്റതെന്നും നിര്‍മല്‍ കത്രി പറഞ്ഞു.

English summary
whenever ghulam nabi azad comes to uttar pradesh, congress has suffered says leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X